ഫയര്‍ ഫോഴ്സിനെ ഇനിയും പരിഹസിക്കല്ലേ; ജീവൻ പണയം വെച്ചും രക്ഷാപ്രവർത്തനം

ഇക്കാലമത്രയും ചിലര്‍ക്കെങ്കിലും പരിഹാസ കഥാപാത്രങ്ങളായിരുന്നു കേരളത്തിലെ അഗ്നി ശമന സേന. ദുരന്തങ്ങളുള്‍പ്പെടെ നേരിടാന്‍ ഇവരെ തഴഞ്ഞ് ദേശിയ ദുരന്ത നിവാരണ സേനയുള്‍പ്പെടെയുള്ളവരുടെ സഹായം തേടുകയാണ് പതിവ്. എന്നാല്‍ കോട്ടയത്ത് പ്രളയത്തിലും പേമാരിയിലും മാതൃകാ പരമായ സേവനം അനുഷ്ഠിച്ചത് അഗ്നി രക്ഷാ സേന അംഗങ്ങളാണ്. 


അപ്രതീക്ഷിതമായെത്തിയ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ അയ്യായിരത്തിലേറെ പേരെ അഗ്നി രക്ഷാ സേനാ അംഗങ്ങള്‍ ജീവന്‍ പണയംവെച്ച് രക്ഷിച്ചു. അതില്‍ കിടപ്പ് രോഗികളുണ്ട്. കുട്ടികളുണ്ട് പ്രായമായവരുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് പരാതികളില്ലാതെ സേവനം നടത്തിയ അവര്‍ക്ക് ബിഗ് സല്യൂട്ട്. വിഡിയോ കാണാം.