തവളക്കല്ല്യാണം കെങ്കേമം, ആശംസകളുമായി ബിജെപി മന്ത്രിയും, മഴ മാത്രം വൈകുന്നു.

മഴ പെയ്യിക്കാന്‍ യാഗം നടത്തിനോക്കിയിട്ടും രക്ഷയില്ലാതെ വന്നതോടെ ഒരു കല്ല്യാണം തന്നെ നടത്താന്‍ തീരുമാനിച്ചു. കെട്ടിച്ച് വിട്ടത് രണ്ടുതവളകളെയാണ്. കല്ല്യാണത്തിന് മുന്നിട്ടിറങ്ങിയത് ബിജെപി മന്ത്രിയും. 

മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് തവളകവുടെ കല്ല്യാണം നടത്തിയത്. മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്‍പും തവളക്കല്ല്യാണം നടത്തിയിട്ടുണ്ട്. മധ്യപ്രദേശ് ക്ഷേമകാര്യ വകുപ്പ് മന്ത്രി ലളിത യാദവാണ് ചടങ്ങില്‍ പങ്കെടുത്ത വിെഎപി. ഇദ്ദേഹത്തിന്റെ മണ്ഡലത്തിലാണ് പൂജ നടന്നത്. വിവാഹം കാണാനും ചടങ്ങില്‍ പങ്കെടുക്കാനും നൂറിലേറെ പേര്‍ എത്തിയിരുന്നു. 

കുടിവെള്ളം എത്തിക്കേണ്ടിടത്ത് പൂജ നടത്തുകയാണ് ബിജെപി നേതാക്കള്‍ െചയ്യുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അലോക് ചതുര്‍വേദി രംഗത്തെത്തി. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനാണ് ഇവരുടെ ശ്രമം. കടുത്ത കുടിവെള്ളപ്രശ്നമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ വേറെ മാര്‍ഗങ്ങളുള്ളപ്പോഴാണ് ഇത്തരത്തില്‍ മന്ത്രി പൂജ നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ചതുവര്‍വേദിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് കുടിവെള്ള വിതരണം നടക്കുന്നുണ്ട്. എന്നാല്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ഇൗ തവളക്കല്ല്യാണം നടത്തയതെന്നും ഇത് ആദ്യത്തെ സംഭവമല്ലെന്നും ലളിത യാദവ് വൃക്തമാക്കി.