‘നിങ്ങള്‍ ഇതുകാണുക,ഡബ്സ്മാഷ് ഡാ’;സോഷ്യല്‍ലോകത്ത് ഷൈജു വസന്തം, വിഡിയോ

നിങ്ങള്‍ ഇതുകാണുക..വന്തിട്ടേന്ന് സൊല്ല്..തിരുമ്പി വന്തിട്ടേന്ന് സൊല്ല്..റൊണാള്‍ഡോ ഡാ..പറയുന്നത് മലയാളിയുടെ പ്രിയ ഷൈജു അണ്ണനാണ്. ഉപ്പില്ലാതെ എന്തു കഞ്ഞി എന്നപോലെയായാണ് ഇപ്പോള്‍ െഎഎസ്എല്‍ വന്നാലും ലോകകപ്പ് വന്നാലും. ഷൈജു ദാമോദരന്റെ ശബ്ദമില്ലാതെ നമുക്ക് എന്താഘോഷം എന്ന് എല്ലാ ടീമിന്റെയും ആരാധകര്‍  ഒന്നടങ്കം സമ്മതിക്കുന്നു. ഇപ്പോഴിതാ സോഷ്യല്‍ ലോകത്തും ഷൈജു ദാമോദരന്‍ ഡബ്സ്മാഷ് വസന്തമാണ്.

ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ മലയാളത്തിലും കമന്‍ട്രി  ഉണ്ടാകുമെന്ന് പറഞ്ഞ​പ്പോഴെ സോഷ്യല്‍ ലോകം തയാറെടുപ്പിലായിരുന്നു. അദ്ദേഹത്തിന്റെ കമന്‍ട്രിയുടെ വേറിട്ട ഭാവങ്ങളൊരുക്കുകയാണ് ചിലര്‍. നല്ല ചിരിക്കാഴ്ചയും ആവേശവുമാണ് ഇത്തരം വിഡിയോകള്‍. അത്തരത്തില്‍ സോഷ്യല്‍ ലോകത്ത് പോസ്റ്റ് ചെയ്ത ഒട്ടുമിക്ക ഡബ്സ്മാഷ് വിഡിയോകളും വൈറലാണ്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയും ഇൗ ചെറുപ്പക്കാരന്റെ വിഡിയോയാണ്. ഷൈജു ദാമോദരന്റെ മുഖഭാവങ്ങളടക്കം അതേപടി പകര്‍ത്തിയാണ് യുവാവിന്റെ പ്രകടനം. വിഡിയോ കാണാം..