വെറുമൊരു ബാക്ടീരിയ; പക്ഷേ ഈ യുവാവിന് കാല്‍ തന്നെ നഷ്ടമായി

കാലിൽ ചെറിയ തടിപ്പോ ചൊറിച്ചിലോ അനുഭവപ്പെട്ടാൽ നമ്മളിൽ പലരും അത് കാര്യമാക്കാറില്ല. എന്നാൽ അങ്ങനെ നിസാരമായി കാണേണ്ട ഒന്നല്ല ഇതെന്നാണ് ഇയാളുടെ അനുഭവം പറയുന്നത്. ഡേകെയർ അധ്യാപകനായ റൗൾ റെയ്സിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു കാലിലെ ചെറിയ തടിപ്പ്. ഒരു ചെറിയ കുമിള പോലെയായിരുന്നു ആദ്യം കണ്ടത്.  പിന്നീട് വേദനയും നീരുമായി. ഒടുവിൽ കുമിള പൊട്ടി പഴുപ്പും രക്തവും കാലിലെ ചർമ്മത്തിലേക്ക് പടർന്നു. 

വേദന അസഹ്യമായപ്പോൾ ഡോക്ടറെ സമീപിച്ചു. പരിശോധയനയില്‍മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയാണ് കാലിനെ ആക്രമിച്ചിരിക്കുന്നതെന്നു കണ്ടെത്തി. ഉടന്‍അത്യാഹിതവിഭാഗത്തില്‍പ്രവേശിപ്പിച്ചു. ബാക്ടീരിയ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കു പടരുന്നതു തടയാന്‍അണുബാധ പടര്‍ന്ന കാല്‍നീക്കം ചെയ്തു. 

ജീവനു തന്നെ ഭീഷണിയായ നാക്രോടൈസിംഗ് ഫാസിറ്റീസ് എന്ന ബാക്ടീരിയയാണ് ഇത്. കാലിലും മറ്റും മുറിവുള്ളവര്‍അഴുക്കു വെള്ളത്തിലോ പുഴയിലോ മറ്റോ ഇറങ്ങുമ്പോഴാണ് ഇത് പടരുന്നത്. പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ ബാക്ടീരിയ വേഗത്തില്‍പിടികൂടുന്നത്. ബാക്ടീരിയയുടെ ആക്രമണം ഉണ്ടായാല്‍ചിലപ്പോള്‍മരണം വരെ സംഭവിക്കാം. കണംകാലില്‍വെച്ചാണ് റെയ്‌സിന്റെ കാല്‍നീക്കം ചെയ്തത്.