സക്കർബർഗിനെയും മറികടന്ന് പ്രിയ വാര്യർ

ഒറ്റ പാട്ടു കൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പ്രിയ പി. വാര്യർ ഇൻസ്റ്റഗ്രമിൽ ഫെയ്സ്ബുക്ക് സ്ഥാപകൻ സക്കർബർഗിനെയും മറികടന്നു. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രമിൽ സക്കർബർഗിന് 40 ലക്ഷം ഫോളോവേഴ്സാണുള്ളത്. പ്രിയയ്ക്ക് 45 ലക്ഷം ഫോളോവേഴ്സിനെയാണ് പ്രിയയ്ക്ക് ഒരാഴ്ചകൊണ്ട് ലഭിച്ചത്. 

പ്രിയ ഒറ്റ ദിവസം കൊണ്ട് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കിയത് 6.06 ലക്ഷം ഫോളോവേഴ്സിനെയാണ്. ഒരു ദിവസത്തില്‍ കൂട്ടിച്ചേര്‍ത്ത ഫോളോവേഴ്സിന്റെ എണ്ണത്തില്‍ അമേരിക്കന്‍ ടിവി താരം കെയിന്‍ ജെന്നറും ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രമാണ് പ്രിയക്ക് മുന്നിലുണ്ടായിരുന്നത്.

പ്രിയയെ തേടി മറ്റൊരു റെക്കോർഡ് കൂടിയെത്തി. കഴിഞ്ഞ ആഴ്ച ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ സേർച്ച് ചെയ്ത സെലിബ്രിറ്റി എന്ന നേട്ടമാണ് പ്രിയയ്ക്ക് ലഭിച്ചത്. സണ്ണി ലിയോണിനെ പിന്തള്ളിയാണ് പ്രിയ ഇൗ നേട്ടം കരസ്ഥമാക്കിയത്.

സണ്ണി ലിയോണിനെ പിന്നിലാക്കി ഗൂഗിളിൽ ഒന്നാമതെത്തിയ പ്രിയ ദീപിക പദുക്കോണിനെയും കത്രീന കൈഫിനെയും വരെ തോൽപിച്ചു. ബോളിവുഡ് സുന്ദരിമാർക്ക് മാത്രം ലഭിച്ചിട്ടുള്ള പട്ടം ഒറ്റ സിനിമയിൽ പോലും അഭിനയിക്കാതെ പ്രിയ നേടിയെടുത്തു. ഇൻസ്റ്റാഗ്രമിലെ നേട്ടത്തിനു പിന്നാലെയാണ് ഗൂഗിൾ നേട്ടവും.