വിവാഹക്കത്ത് ആധാറുമായി ‘ബന്ധിപ്പിച്ചു’; നൊടിയിടയില്‍ സംഗതി വൈറല്‍

എന്തിനേയും ആധാറുമായി ബന്ധിപ്പിക്കണമെന്നാണല്ലോ ഇപ്പോൾ നിയമം. ഇതാ വിവാഹ ക്ഷണക്കത്ത് തന്നെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുകയാണ് കാസർകോട്ടെ ഒരു കുടുംബം. വിവാഹ ക്ഷണക്കത്ത് ആധാർ കാർഡിന്റെ മാതൃകയിൽ ഒരുക്കിയാണ് അർജുനും ശ്രീലക്ഷ്മിയും വ്യത്യസ്തരാകുന്നത്. മേയ് എട്ടിന് കാസർകോ‍ഡ് പാണത്തൂര്‍ അരിപ്രോഡ് ശ്രീ തുരുത്തിൽ ഭഗവതി ക്ഷേത്രത്തില്‍ വച്ചാണ് ഇവരുടെ വിവാഹം. 

വിവാഹം ഉറപ്പിച്ചതിനു പിന്നാലെ വേറിട്ട ക്ഷണക്കത്തെന്ന ആശയം മുൻനിർത്തിയാണ് ഇവർ ആധാർ കാർഡ് മോഡൽ ക്ഷണക്കത്ത് ഒരുക്കിയത്. ആധാർ നമ്പരിനു പകരം വിവാഹത്തീയതിയാണ് നൽകിയിരിക്കുന്നത്. സുഹൃത്തുക്കളിൽ ആരോ കാർഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ സംഗതി വൈറലാവുകയായിരുന്നു.