ആധാറും സിമ്മും ബന്ധിപ്പിച്ചില്ല, ആധാർ പദ്ധതി ഡയറക്ടറുടെ കണക്ഷൻ വിഛേദിച്ചു

ആധാർ കാർഡും മൊബൈൽ സിമ്മും ബന്ധിപ്പിച്ചില്ലെന്ന കാരണത്താൽ യുഐഡിഎഐ പദ്ധതി ഡയറക്ടറുടെ ഫോൺ കണക്ഷൻ താൽക്കാലികമായി വിഛേദിച്ചു. കർണാടകയിലെ ആധാർ പദ്ധതി ഡയറക്ടർ എച്ച്എൽ പ്രഭാകറിന്റെ ഫോൺ കണക്ഷനാണ് വിഛേദിച്ചത്. 

അതേസമയം, തന്റെ സിം ആധാറുമായി ബന്ധപ്പിച്ചിരുന്നുവെന്ന് പ്രഭാകർ പറയുന്നു. സിം എടുത്തപ്പോൾ ആവശ്യമായ എല്ലാ രേഖകളും നൽകിയിരുന്നു. എന്നിട്ടും സിം ഡിസ്കണക്ട് ചെയ്ത നടപടി അപഹാസ്യമാണ്. ടെലികോം ഓപറേറ്റർ വിരലടയാളം നിർബന്ധമായി ആവശ്യപ്പെട്ടതാണ് പ്രശ്നത്തിനു കാരണമെന്നും പ്രഭാകർ വിശദീകരിക്കുന്നു. 

അതേസമയം, സംഭവം ടെലികോം അധികൃതർ നിഷേധിച്ചു. ആരുടേയും സിം കണക്ഷൻ തങ്ങൾ വിഛേദിച്ചിട്ടില്ലെന്ന് സർവീസ്പ്രൊവൈഡർ പ്രതിനിധികൾ പ്രതികരിച്ചു.