ഈ കാലുകൾക്ക് പ്രായമായില്ല, വൈറലായി സുന്ദരിമുത്തശ്ശിയുടെ നൃത്തം

കലയ്ക്ക് പ്രായമില്ല എന്ന് പറയാതെ പറയുകയാണ് സമൂഹമാധ്യമത്തിൽ വൈറലായ ഒരു നൃത്തം. വാർധക്യത്തിലും 20 വയസ്സിന്റെ ചെറുപ്പത്തോടെ നൃത്തമാടുന്ന സുന്ദരി മുത്തശ്ശിയുടെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. 

കൃഷ്ണന്റെ മനോഹരമായ ഒരു ക്ലാസിക് ഗാനത്തിന് ഒരു ഗോപികയുടെ നാണവും ശൃംഗാരവുമുള്ള മനോഹരമായ ചുവടുകളോടെ താളത്തിനു ചവിട്ടുന്ന  ഈ മുത്തശ്ശിയെ സോഷ്യൽമീഡിയ സൂപ്പർ സ്റ്റാർ ആക്കിയിരിക്കുകയാണ്. ഇവരെ കുറിച്ചുള്ള പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ല. എങ്കിലും രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും അഭിനന്ദനപ്രവാഹമാണ് മുത്തശ്ശിക്ക് ലഭിക്കുന്നത്.