സൂര്യാഘാതമേറ്റ് തല കുഴിഞ്ഞു


ആഗോള താപനത്തിന്റെ ഫലമായി അന്തരീക്ഷത്തിൽ ചൂട് കൂടി വരികയാണ്. സൂര്യാഘാതമേറ്റുള്ള അപകടവാർത്തയും മരണവും വരെ ഇപ്പോൾ പതിവാകുന്നു. ഇതാ ഇപ്പോൾ പുതിയ വാർത്ത കേൾക്കുന്നത് എല്ലാവരേയും ഞെട്ടിക്കുകയാണ്. സുര്യാഘാതം മൂലം തലയിൽ ഒരു കുഴി രൂപപ്പെട്ടിരിക്കുകയാണ് ടെക്സസ് സ്വദേശിയായ കെഡ് ഹുക്കബേക്ക്.

ഒരു ദിവസം പുറത്തുപോയി വന്ന കെഡ് ഹുക്കബേയുടെ തലയിൽ അസാധാരണമായ തടിപ്പ്. കൈതൊട്ടു നോക്കിയപ്പോൾ ആ ഭാഗം കുഴിയുന്നു. ഡോക്ടറെ കാണിച്ചപ്പോഴാണ് സൂര്യാഘാതമാണെന്നറിയുന്നത്. ഇത്തരത്തിലൊരാഘാതം തന്റെ ജീവിതത്തിൽ ആദ്യമാണെന്ന് ഹുക്കബേ പറയുന്നു. ഇപ്പോൾ താൻ മുൻകരുതലെടുത്ത ശേഷം മാത്രമേ പുറത്തിറങ്ങാറുള്ളൂ. സൺസ്ക്രീൻ ലോഷൻ ഉറപ്പായും എല്ലാവരും ഉപയോഗിക്കണമെന്നും ഹുക്കബേ പറയുന്നുണ്ട്.

തന്റെ ഈ അനുഭവങ്ങളും ചിത്രങ്ങളും കെഡ് ട്വിറ്ററില്‍ ഒരു പോസ്റ്റ്‌ ചെയ്യുകയായിരുന്നു. അതോടെയാണ് സംഭവം കൂടുതല്‍ ആളുകള്‍ അറിഞ്ഞത്. ഇതോടെ സമാന അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ആരോഗ്യവാനായ തനിക്ക് ഇൗ ഗതി വന്നെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നും കെഡ് ചോദിക്കുന്നു.