പഴങ്കഞ്ഞിയും കട്ടത്തൈരും കപ്പയും മീൻ കറിയും 50 രൂപയ്ക്ക് കിട്ടുന്ന ഹോട്ടൽ

പഴങ്കഞ്ഞിയും കട്ടത്തൈരും കപ്പയും മീൻ കറിയും; ഹോ കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടുന്നല്ലേ. വെറും 50 രൂപയ്ക്ക് ഇവയെല്ലാം കിട്ടുന്ന ഒരു ഹോട്ടലുണ്ട്. കൊല്ലം ചവറ റൂട്ടിൽ ശങ്കരമംഗലത്തെ ഹാങ്ഔട്ട് റസ്റ്റോറന്റാണ് ഈ ഉഗ്രൻ കോമ്പിനേഷൻ തരുന്നത്. ഒരു ചട്ടിക്ക് കേവലം 50 രൂപയാണ് വില. അതും ഒന്നാന്തരം ഹോം മെയ്ഡ്. 

പഴങ്കഞ്ഞി മാത്രമല്ല തലക്കറി, ചൂരക്കറി, മീൻവറുത്തത്, കക്കയിറച്ചി, ബീഫ് വരട്ടിയത് എല്ലാം കിട്ടും ഈ ഹോംമെയ്ഡി വിഭവത്തിൽ. ഹോട്ടൽ ഉടമ മഹേഷിന്റെതാണ് 50 രൂപ ചട്ടിയെന്ന ബുദ്ധി. പഴങ്കഞ്ഞിക്കൊപ്പം നല്ല മുളകിട്ട മത്തിക്കറിയും തൈരും അച്ചാറും കൂടെ ഉണക്കമീൻ ഉള്ളി ചേർത്തു വറുത്തതുമാണ് മഹേഷിന്റെ ഹൈലൈറ്റ്. ആരോഗ്യത്തിന് ഉത്തമമാണ് പഴങ്കഞ്ഞി. കഞ്ഞിപഴയതാണെങ്കിലും ഹോട്ടലിന്റെ വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ മഹേഷിന് വിട്ടുവീഴ്ചയില്ല. ഈ കൊതിയൂറും രുചി കഴിക്കാൻ വിട്ടോളൂ ചവറയിലേക്ക്.