ഇന്ത്യൻ നാവിക സേനയ്ക്ക് അഭിമാനമായി പെൺകരുത്ത്

ഇന്ത്യൻ നാവിക സേനയ്ക്ക് അഭിമാനമായി പെൺകരുത്ത്. സേനയിലെ ആദ്യ വനിതാ പൈലറ്റായി ഉത്തർപ്രദേശ് സ്വദേശിനി ഷൂബാൻഗി സ്വരൂപ് ഏഴിമല നാവിക അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കി. സേനയുടെ ആയുധ പരിശോധന വിഭാഗത്തിലെ ആദ്യ വനിതാ അംഗങ്ങളായി മലയാളി ഉൾപ്പടെ മൂന്ന് വനിതകളും ചുമതലയേറ്റു. 

ഏഴിമല നാവിക അക്കാദമിയിൽനടന്ന ചടങ്ങിലാണ് നാല് വനിതകൾ ചരിത്രത്തിലേക്ക് പരേഡ് ചെയ്തത്. നേവി ഓഫിസറായ പിതാവിന്റെ പാത പിന്തുടർന്നാണ് ഷൂബാൻഗി സേനയിലെ ആദ്യ വനിതാ പൈലറ്റായത്. 

നാവിക സേനയിലെ വെടിയുണ്ടമുതൽ മിസൈൽവരെയുള്ള ആയുധങ്ങൾ പരിശോധിക്കാൻ ഇനിമുതൽ ഈ വനിതകളുമുണ്ടാകും. തിരുവനന്തപുരം സ്വദേശിനി എസ്.ശക്തിമായ, ഡൽഹി സ്വദേശിനി ആസ്ത, പുതുച്ചേരിയിൽനിന്നുള്ള എ.റൂപ. ഇവരോടൊപ്പം 324 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കി സേനയ്ക്കൊപ്പം ചേർന്നത്.