E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 15 2019 07:31 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ബിരിയാണി പായ്ക്കറ്റിൽ കോഴിയുടെ വേവിക്കാത്ത ആമാശയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kottayam-chicken.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോട്ടയം ∙ കാറിൽ വിൽപന നടത്തിയ ബിരിയാണി പായ്ക്കറ്റിൽ കോഴിയുടെ ആമാശയം അതേപടി കണ്ടെത്തി. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉടമയ്ക്കു നോട്ടിസ് നൽകി. ഇന്നലെ ഉച്ചയ്ക്കു കലക്ടറേറ്റിനു സമീപത്തുനിന്നു പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലേക്കു വാങ്ങിക്കൊണ്ടുപോയ രണ്ടു ബിരിയാണി കിറ്റിലാണ് വേവിക്കാത്ത ആമാശയം ഉണ്ടായിരുന്നത്. ഉടൻതന്നെ ഈസ്റ്റ് പൊലീസിൽ ഭക്ഷണസാധനങ്ങൾ എത്തിച്ചു പരാതി നൽകി. 

വിവരം അറിഞ്ഞെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഭക്ഷണ പായ്ക്കറ്റുകൾ പിടിച്ചെടുത്ത് ഉടമയ്ക്കു നോട്ടിസ് നൽകി. പരാതിക്കിടയാക്കിയ ഭക്ഷണസാധനങ്ങൾ തിരുവനന്തപുരത്തെ ലാബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കലക്ടറേറ്റിനു സമീപം താമസിക്കുന്നയാൾ അടുത്തിടെയാണു കാറിൽ ബിരിയാണി പായ്ക്കറ്റുകളുടെ വിൽപന ആരംഭിച്ചതെന്നു പൊലീസ് അറിയിച്ചു.