കോഴിക്കോട്ട് കാപ്പാട് വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുവയസുകാരന് മരിച്ചു. മരണം ഭക്ഷ്യവിഷബാധമൂലമാണെന്നാണ് സംശയിക്കുന്നത്. രണ്ടുദിവസംമുമ്പ് കഴിച്ച മിഠായില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് വീട്ടുകാര്‍ പറയുന്നത്. മിഠായി കഴിച്ച കുട്ടിയുടെ അമ്മ സുഹറാബിയെ അവശനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.
Advertisement