അടൂർ ∙ പാകം ചെയ്ത ചോറിന് അടുത്ത ദിവസം നീല നിറം. മണക്കാല ചരുവിളയിൽ പ്രശാന്ത് രണ്ടാഴ്ച മുൻപു വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ മുന്തിയ ഇനം അരിയാണ് പാകം ചെയ്തു തൊട്ടടുത്ത ദിവസം നീല നിറത്തിൽ കാണപ്പെട്ടത്. സഞ്ചിയിൽ നിറച്ച 10 കിലോ അരിയാണ് വാങ്ങിയത്.
പാകം ചെയ്ത ചോറിന് അടുത്ത ദിവസം നീല നിറംചോറ് അധികം വന്നതിനെ തുടർന്നാണ് ഇതു ശ്രദ്ധയിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ ഒൻപതിനു പാകം ചെയ്ത ചോറ് ഇന്നലെ രാവിലെ എടുത്തപ്പോഴാണ് നീല നിറത്തിൽ കണ്ടത്. എന്നാൽ, ഇത്രയും നാൾ ചോറുപയോഗിച്ചതിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും പ്രശാന്ത് പറഞ്ഞു.