വീട്ടിൽ നടത്തിയ ലക്ഷ്മിപൂജയുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് ബ്രോക്കർ പുലിവാൽ പിടിച്ചു. ബംഗളൂരു സ്വദേശിയായ സൂര്യനാരായണനാണ് പൂജകാരണം പുലിവാൽ പിടിച്ചത്. വെറുമൊരു പൂജയല്ല ഈ റിയൽഎസ്റ്റേറ്റ് ബ്രോക്കർ നടത്തിയത്. 88 ലക്ഷം രൂപയുടെ നോട്ടുപൂജയാണ് നടത്തിയത്. ഇഷ്ടദേവതയെപ്രസാദിപ്പിക്കാൻ 88ലക്ഷം രൂപയും സ്വർണ്ണംനിറച്ച കുടങ്ങളും കാണിക്കയായിവച്ചാണ് സൂര്യനാരായണൻ പൂജനടത്തിയത്.
ഭാര്യയോടൊപ്പം പൂജ നടത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഇയാൾ തന്നെയാണ് പോസ്റ്റ് ചെയ്തത്. വരുമാനനികുതി വകുപ്പ് എന്തുകൊണ്ട് സൂര്യനാരായണയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നില്ല? ഈ തുകയ്ക്ക് കണക്ക് കാണിക്കുന്നതാണോ തുടങ്ങിയ ചർച്ചകൾ ആരംഭിച്ചു. താൻ കൃത്യമായി നികുതി അടയ്ക്കുന്ന വ്യക്തിയാണെന്ന് വ്യക്തമാക്കിയിട്ടും സോഷ്യൽമീഡിയയ്ക്ക് തൃപ്തിയായില്ല. ഇനി താൻ ഇത്തരം ബുദ്ധിശൂന്യത പ്രവർത്തിക്കില്ലെന്നാണ് സൂര്യനാരായണയുടെ നിലപാട്