പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യുവാവിനെ വിമാനത്തിലെ ജീവനക്കാരൻ വൈൻ ബോട്ടിൽ കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി. യുഎസിലെ സിയാറ്റിലിൽനിന്നു ബെയ്ജിങ്ങിനു പോകുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഫ്ലോറിഡയിൽനിന്നുള്ള ജോസഫ് ഡാനിയൽ ഹഡക് എന്ന 23 വയസുകാരനു രണ്ടെണ്ണം വീശിക്കഴിഞ്ഞപ്പോഴാണ് പുറത്തിറങ്ങാൻ മോഹമുദിച്ചത്. ജീവനക്കാരോടു കാര്യം പറഞ്ഞു. തടയാൻ ശ്രമിച്ച വിമാന ജീവനക്കാരെ ഇടിച്ചു വീഴ്ത്തി. പിടിച്ചു മാറ്റാൻ ശ്രമിച്ച യാത്രക്കാരിൽ ഒരാളെ വൈൻ ബോട്ടിൽ കൊണ്ടു തലയ്ക്കടിച്ചു. വാതിലിന്റെ ഹാൻഡിൽ പിടിച്ചു തിരിച്ചു തുറക്കാൻ ശ്രമിക്കുന്നതിനിടെ വിമാന ജീവനക്കാരൻ വൈൻ ബോട്ടിൽ കൊണ്ട് ഇയാളെ തലയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു.