E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:08 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സൂക്ഷിക്കുക! ജിമെയില്‍ തട്ടിപ്പ്: പണികിട്ടാതിരിക്കാന്‍ എടുത്തിരിക്കണം ചില മുന്‍കരുതലുകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

g-mail
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിമെയിലുകള്‍ തോറും ഹാക്കിങ്, ഫിഷിങ് പടരുകയാണ്. സുഹൃത്തുക്കളുടെ മെയിലുകളില്‍ നിന്നും സന്ദേശങ്ങള്‍ ലഭിക്കുന്നതാണ് ആദ്യപടി. ഇതില്‍ മിക്കവാറും ഡോക് ഫയലുകള്‍ കാണും. യഥാര്‍ഥത്തില്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളും മറ്റു വിലപ്പെട്ട വിവരങ്ങളും അടിച്ചുമാറ്റാനായി ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന ടൂള്‍ ആണിത്. സുഹൃത്ത് അയച്ചിരിക്കുന്നത് എന്ന രീതിയില്‍ മെയിലില്‍ ലഭിക്കുന്ന ലിങ്കോ ഡോക്യുമെന്റ് ഫയലോ തുറന്നാല്‍ പിന്നെ നോക്കേണ്ട. അക്കൗണ്ടിന്റെ കാര്യം ഏകദേശം ഒരു തീരുമാനമാവും!

ഇങ്ങനെയുള്ള ലിങ്കുകള്‍ വന്നാല്‍ ആദ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം ലിങ്കുകള്‍ തുറക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അപരിചിതരില്‍ നിന്ന് വരുന്ന അനാവശ്യ മെയിലുകള്‍ പരമാവധി തുറക്കാതിരിക്കുക. ഇനി അറിയുന്ന ആളുകളില്‍ നിന്നാണ് ഇത് ലഭിക്കുന്നതെങ്കില്‍ ശരിക്കും അവര്‍ തന്നെയാണ് അയച്ചതെന്ന് ഉറപ്പുവരുത്തിയിട്ടു വേണം തുറക്കാന്‍. നിലവില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ജിമെയിലില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഫയലുകള്‍ ഷെയര്‍ ചെയ്യുന്നത് മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയാവുന്നതാണ് ഏറ്റവും നല്ലത്.

അറിയാതെ ക്ലിക്ക് ചെയ്തു പോയോ?

ഇത്തരം ലിങ്കുകളില്‍ അറിയാതെ ക്ലിക്ക് ചെയ്തു പോയാല്‍ പരിഭ്രമിക്കേണ്ട. നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഗൂഗിള്‍ 'My Account page' ല്‍ പോയി  app permissions ഓപ്ഷന്‍ എടുക്കുക. അപകടകരം എന്ന് തോന്നുന്ന മെയിലുകള്‍ക്കുള്ള പെര്‍മിഷന്‍ റദ്ദു ചെയ്യുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഇത്തരം മെയിലുകളില്‍ നിന്നും വരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും തടയപ്പെടും. പുതുതായി ഇന്‍വൈറ്റുകള്‍ അയക്കാനോ ഇമെയിലുകള്‍ അയക്കാനോ ഒന്നും പിന്നീട് ഇവര്‍ക്ക് സാധിക്കില്ല. 

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും ഓഫീസുകളെയും യൂണിവേഴ്‌സിറ്റികളെയും പോലെയൊക്കെയുള്ള ഇടങ്ങളിലാണ് ഇത്തരത്തിലുള്ള നുഴഞ്ഞു കയറ്റങ്ങള്‍ കൂടുതലും നടക്കുന്നത്. അതിനാല്‍ ബന്ധപ്പെട്ട നെറ്റ്‌വര്‍ക്ക് ടീം കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആവേണ്ടത് അത്യാവശ്യമാണ്. ഫയലുകളും മെയിലുകളും എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.

കൂടുതൽ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :