പൂജയ്ക്കും ധീരേന്ദ്രയ്ക്കും തങ്ങളുടെ ആദ്യത്തെ കൺമണി പിറന്നത് ചണ്ഡീഗഡിലെ സർക്കാർ ആശുപത്രിയിൽ ആണ്. എന്നാൽ കുരങ്ങിന്റെ പോലെ രൂപ സാദൃശ്യമുള്ള പെൺകുഞ്ഞിനെ കണ്ട് അവർക്ക് ഏറെ നിരാശയായി. ന്യൂറൽ ഡിഫക്ട് ഓർഡർ എന്ന ജനിതക രോഗവുമായി ജനിച്ച കുഞ്ഞിനെ ആശുപത്രി അധികൃതരും കയ്യൊഴിഞ്ഞു. എന്നാൽ കുട്ടിക്ക് എന്തെങ്കിലും ജനിതക തകരാറുണ്ടോ എന്ന് പരിശോധിച്ചറിയാനുള്ള ടെസ്റ്റ് ആശുപത്രി നൽകിയിട്ടില്ലെന്നും അതിനാൽ കുട്ടിയുടെ ശാരീരിക വൈകല്യം തിരിച്ചറിയാതെ പോയി എന്നുമാണ് ഇവരുടെ പരാതി.
ജൈഷ്ണവി എന്ന പെൺകുഞ്ഞിന് ജനിച്ചപ്പോൾ മുതൽ ശാരീരികാസ്വാസ്ഥ്യങ്ങൾ കണ്ടെത്തിയിരുന്നെന്നും ന്യൂറൽ ഡിഫക്ട് ഓർഡർ തലച്ചോറിന് കൂടെ ബാധിക്കുന്ന രോഗമായതിനാൽ തങ്ങൾക്ക് വലിയ ദുംഖമുണ്ടെന്നും കുട്ടിയുടെ അമ്മ പൂജ പറയുന്നു. സർക്കാർ ആശുപത്രിയുടെ ജെനറ്റിക് സെന്ററിൽ രണ്ട് പ്രാവശ്യം കയറിയിറങ്ങിയെങ്കിലും ടെസ്റ്റ് നടത്താൻ കഴിഞ്ഞില്ല. തങ്ങളുടെ സ്വപ്നങ്ങളെ വിഫലമാക്കിയ ചണ്ഡീഗഡ് ആരോഗ്യവകുപ്പിനെതിരെ കേസ് നൽകുമെന്നും ഇവർ പറയുന്നു.