നല്ല ശരീരപ്രകൃതിയുള്ളവരായിരിക്കും, ഹൃദയാലുക്കളായിരിക്കും, ആത്മാർത്ഥതയും മധുരമായി സംസാരിക്കുന്നവരുമായിരിക്കും. വളരെ തന്മയത്വമായി സംസാരിക്കുന്നവരായിരിക്കും. ആവശ്യമില്ലാതെ ആരെയും വകവച്ചു കൊടുക്കാത്തവരായിരിക്കും. സ്വതന്ത്രജീവിതം നയിക്കുന്നവരായിരിക്കും. എങ്കിലും ആരെയും എതിർക്കുകയുമില്ല. രഹസ്യം സൂക്ഷിക്കാനിവർക്കു കഴിയില്ല. ആരെയും അന്തമായി വിശ്വസിക്കുകയില്ല. എന്നാൽ ഒരാളെ വിശ്വസിച്ചാൽ മനസ്സിൽനിന്നും അവരെ പറിച്ചെറിയാൻ വളരെ ബുദ്ധിമുട്ടായിരിക്കും. മുൻകോപികളായിരിക്കും. ഇവർക്ക് ആ സമയത്ത് മനസ്സിൽ തോന്നുന്നത് പ്രവർത്തിക്കും. സ്വന്തം കാര്യങ്ങൾ നേടിയെടുക്കാൻ ഏതെതിർപ്പിനെയും പല്ലും നഖവുമുപയോഗിച്ച് എതിർക്കുന്നവരാണിവർ. പക്വതയില്ലാത്ത തീരുമാനങ്ങളായിരിക്കും ഇവർ ഏതുകാര്യത്തിലും എടുക്കുന്നത്. ദൈവവിശ്വാസികളും മേധാവിത്വസ്വഭാവവും മതാചാരപ്രിയരും അയവില്ലാത്ത അനുഷ്ഠാനങ്ങളും യാഥാസ്ഥിതിക കൾച്ചറും തത്വശാസ്ത്രങ്ങളുമായിരിക്കും. പിടിവാശിക്കാരനും അതിമോഹിയുമായിരിക്കും ഏതെങ്കിലുമൊരു ചെറിയ പരാജയത്തിന്റെ പേരിലോ ഐഡിയയിലെ പാളിച്ചയുടെ പേരിലോ ഇവർക്ക് മാനസ്സിക ആഘാതം വരെ ഉണ്ടാകാം .
27 നക്ഷത്രത്തിൽവച്ച് ദൈവവിശ്വാസവും ആത്മീയതയും ഏറ്റവുമുള്ളത് ഇവർക്കാണ്. ആയതിനാൽ ഇവർക്ക് നല്ല ദൈവാനുഗ്രഹം ഉണ്ടായിരിക്കും. സയൻസ്, ചരിത്രപരമായ ഗവേഷണം, പുരാതനമായ സംസ്കാരം എന്നിവയറിയാൻ ഇവർ ഇഷ്ടപ്പെടുന്നു. ജ്യോതിഷവും ജ്യോതിശാസ്ത്രവും ഇവർക്കിണങ്ങുന്ന രണ്ടു വകുപ്പുകളാണ്. രാശിനാഥൻ വ്യാഴം, നക്ഷത്രനാഥൻ ബുധനുമാണ്. രണ്ടു ശുഭഗ്രഹങ്ങളുടെയും പ്രഭാവം ഇവർക്കുണ്ടായിരിക്കും. ബുധന്റെ ബുദ്ധിയും വിദ്യയും വാക്മിത്വവും വ്യാഴന്റെ വിവേകവും സംസ്കാരവും സമ്പത്തും ഇവരിലുണ്ടായിരിക്കും. ബുധന്റെ പ്രഭാവം കൊണ്ട് ബുദ്ധിമാനും അതുകൊണ്ട് വാദിക്കുന്നവരുമാണ്. വ്യാഴന്റെ പ്രഭാവം കൊണ്ട് ആധ്യാത്മികചിന്ത കൂടിയിരിക്കും. ഭക്ഷണത്തിലും ഉറക്കത്തിലും സുഖപ്രിയന്മാരാണ്. ഏതു ചുറ്റുപാടിലും ജയമായാലും പരാജയമായാലും ആഭിജാത്യം വിട്ടു കളിക്കുകയില്ല.
ഇവരുടെ ജാതകത്തിൽ കന്നിയിലോ ധനുവിലോ ശനി, കുജൻ, രവി, രാഹു, കേതു എന്നീ ഗ്രഹങ്ങൾ നിന്നാൽ ഇവർ ഉപജാപക പ്രവൃത്തിയിൽ സമർത്ഥരായിരിക്കും.. പാപഗ്രഹത്തിനു പകരം ബുധൻ, ശുക്രൻ, ഗുരു ആയാൽ നല്ല വിജ്ഞാനിയും ഗവേഷകരും നിഷ്പക്ഷവാദികളുമായിരിക്കും. ചൊവ്വ നല്ല സ്ഥാനത്തോ, കുജനും വ്യാഴനും യോജിച്ചോ ദൃഷ്ടി ചെയ്യുകയോ ചെയ്താലും നല്ല യോഗവും ഗുണവുമുണ്ടാകും. ഗുരു വൃശ്ചികത്തിൽ നിൽക്കുന്നതും യോഗവും ഭാഗ്യലക്ഷണവുമാണ്. മേടത്തിൽ രവിയും ധനം അടിച്ചു പൊളിക്കും സമയം പാഴാക്കാതെ എന്തെങ്കിലും ജോലിയിൽ ഏർപ്പെടുന്നു.
ചെറുപ്പം കഷ്ടത നിറഞ്ഞതായിരിക്കും. ചിലപ്പോള്‍ ഭീരുവിനെപ്പോലെ പെരുമാറും. സൽസ്വഭാവിയും ആത്മാർത്ഥതയുമുള്ളവരാണ്. നല്ല പെരുമാറ്റവും സംസാരവുമായിരിക്കും. മീനം രാശിയായതിനാൽ സ്ഥിരത ഒന്നിലുമുണ്ടാകില്ല, മനസ്സെപ്പോഴും ചഞ്ചലമായിരിക്കും. ചുറ്റുപാടിനനുസരിച്ച് സ്വയം നില മാറുകയും ചെയ്യും. എന്തെങ്കിലും അറിഞ്ഞാല്‍ മറ്റുള്ളവരോട് പറയാതെ ഇവർക്ക് സമാധാനം വരികയില്ല. ആരിലും വിശ്വാസമർപ്പിക്കുകയില്ല.. 12–ാം രാശിയായതിനാലും ഉഭയരാശിയായതിനാലും മിക്കവാറും വീടുവിട്ടു താമസിക്കും. വീട്ടിലും വിദേശത്തുമായി മാറിമാറി കഴിയേണ്ടി വരുന്നു. 45 വയസ്സുവരെ ജീവിതത്തിന് സ്ഥിരതയുണ്ടാകുകയില്ല. 50ന് മുകളിൽ ഉയർച്ചയും സ്ഥിരതയുമുണ്ടാകും. മതവിശ്വാസിയും വേദാന്ത ചിന്തകനു മായിരിക്കും. ഒരു കാര്യത്തിലും തീരുമാനം എടുക്കാൻ കഴിയാതെ ചഞ്ചലചിത്തരായിരിക്കും. സ്ത്രീയ്ക്ക് വശപ്പെടുന്നവനും ആത്മാഭിമാനിയും പ്രതാപിയും മത്സരബുദ്ധിയുള്ളവനുമായിരിക്കും..
ചിലരിൽ നീചകർമ്മത്തിൽ താൽപര്യവും ചതിയും, വഞ്ചനയും, പിശുക്കും ഉള്ളതായി കാണാം. ഇവർ ആരോടും ഇണക്കത്തില്‍ യോജിച്ചു പോകുന്നവരായിരിക്കും. ഇവരിൽ ചിലർ നല്ല ഫിസിഷ്യനായിരിക്കും. ജ്യോതിഷികളോ, എഴുത്തുകാരുമുണ്ടായിരിക്കും. ഗവൺമെന്റ് ജോലിയിൽ ഏറ്റവും ഉത്തമനായിരിക്കും. കൂടുതലും ഇവർ വിദേശത്ത് സെറ്റിൽ ചെയ്തവരായിരിക്കും. സ്വന്തം കഴിവിലും ജന്മനാ ഉള്ള ബുദ്ധിയിലും സമർത്ഥരായിരിക്കും.. വളരെനാൾ ഒരു ജോലിയിൽ മുഴുകിയിരിക്കാറില്ല. അധ്വാനത്തിനനുസരിച്ചുള്ള ഫലം 50 വയസ്സുവരെ ലഭിക്കില്ല. 20നും 26 നും ഇടയിൽ നല്ല സമയമായിരിക്കും. 45 വയസ്സുവരെ പ്രശ്നാധിഷ്ടിത ജീവിതമായിരിക്കും, ധനപരമായും, സാമൂഹികമായും, മാനസികമായും. 50 നു ശേഷം നല്ല ജീവിതത്തെക്കുറിച്ച് സ്വയം ചിന്തിച്ച് സ്ഥിരമായൊരു ഉയർച്ച പ്രതീക്ഷിക്കാം. ഇവർക്ക് അച്ഛനമ്മമാരിൽനിന്നോ സഹോദരങ്ങളിൽ നിന്നോ ഒരു സഹായമോ പ്രയോജനമോ ഉണ്ടാകുകയില്ല. പകരം അവരിൽനിന്നും വേദനകളും യാതനകളും ദുരിതങ്ങളുമായിരിക്കും ലഭിക്കുക.
കുടുംബത്തിൽനിന്നും ഒരു പ്രയോജനവുമുണ്ടാകില്ലെന്നു മാത്രമല്ല കുടുംബക്കാർ കാരണം ജീവിതം ദുരിതപൂർണ്ണവുമായിരിക്കും. ഇവരുടെ സുഖജീവിതം കംപാനിയനിൽനിന്നു മാത്രമായിരിക്കും. ഇവരുടെ ഭാര്യ യോജിച്ചു പോകുന്നവരും ഇവർക്ക് ഇവരിൽനിന്നും സുഖജീവിതം ലഭിക്കുകയും ചെയ്യും. ഭാര്യയായിരിക്കും ഇവരുടെ എല്ലാ ഉയർച്ചകളും നൽകുന്നത്. കുടുംബത്തിൽ ഇവരിൽനിന്നും ആദായം പറ്റാത്തവർ കുറവായിരിക്കും, എന്നാലും ഇവർക്ക് ഒരുവിധ സഹായവും ആരിൽനിന്നും ലഭിക്കുകയില്ല. തികച്ചും കുടുംബത്തിലെ ഭാഗ്യമില്ലാത്തവരാണിവർ.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇവർ സുന്ദരികളായിരിക്കും. ആയിരങ്ങളുടെ ഇടയിലും ഇവരെ തിരിച്ചറിയാൻ കഴിയും, ഇവരുടെ ആകർഷകമായ ശരീരപ്രകൃതി, ഇവർ പിടിവാശിക്കാരായിരിക്കും, മറ്റുള്ളവരുടെ മേൽ അധികാരം ചുമത്തുന്നവരുമായിരിക്കും. ഈശ്വരവിശ്വാസികളായിരിക്കും. മതാനുഷ്ഠാനികളും, യാഥാസ്ഥിതികരുമായിരിക്കും. ഉയർന്ന മേധാവിത്വ സ്വഭാവികളുമായിരിക്കും. ഇവർ കല, സാഹിത്യം, കണക്ക് എന്നിവയിൽ പ്രബലരായിരിക്കും. സാധാരണ ജീവിതം ഇഷ്ടപ്പെടുന്നു. ഉദ്യോഗത്തിൽ ചെറിയ ഉദ്യോഗങ്ങളാണിഷ്ടപ്പെടുന്നത്. ശുഭഗ്രഹങ്ങൾ നല്ല സ്ഥിതിയായാല്‍ ഒരു അമ്പാസിഡർ വരെ ആയിത്തീരുന്നവരാണിവർ. സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഉയർന്ന നിലയെ പ്രതിനിധാനം ചെയ്യാനും ഇവർക്ക് കഴിയും.
ഒരു തിരുവാതിര നക്ഷത്രക്കാരനുമായുള്ള ബന്ധം ഇവർക്കൊരിക്കലും സാധിക്കില്ല. പരസ്പര വിശ്വാസമോ പരസ്പരം ഒരു സഹനശക്തിയോ ഉണ്ടാകുകയില്ല. ഇതുകാരണം ആ ബന്ധം വേർപിരിയുന്നതായിരിക്കും. മനപ്പൊരുത്തമുള്ള ഒരു വിവാഹജീവിതമായിരിക്കും ഇവർ ഇഷ്ടപ്പെടുന്നത്. ശരീരപുഷ്ടിയുള്ളവളും ധാരാളം സ്നേഹിതരുള്ളവരും ശുദ്ധരും വ്രതനിഷ്ടയുള്ളവരും തേജസ്വിയും ശത്രുപക്ഷത്തെ ജയിക്കുന്നവളുമായിരിക്കും. ഇവർ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നവരും മുതിർന്നവരെ സേവിക്കുന്നവളുമായിരിക്കും, ശാസനമനുസരിച്ച് പെരുമാറുന്നവളായിരിക്കും.
വിദ്യാഭ്യാസം – വിദ്യാഭ്യാസത്തിന് ബാല്യദശകൾ മോശമാണെങ്കിലും വിദ്യാസമ്പന്നരായിരിക്കും..
തൊഴിൽ – ചരിത്രഗവേഷണം, ജ്യോതിഷികൾ, ജ്യോതിശാസ്ത്രജ്ഞൻ, പുരാവസ്തുഗവേഷണം, അംബാസഡർ, ഫിസിഷ്യൻ, കമ്പനി ജോലികൾ, ടൈപ്പിസ്റ്റ്, ടെലിഫോൺ ഓപ്പറേറ്റർ, സാഹിത്യം, കണക്കുമാസ്റ്റർ, സുഗന്ധദ്രവ്യകച്ചവടം, നാവികർ, ജലോൽപന്നങ്ങൾ, പബ്ലിഷർ, എഡിറ്റർ, എൻജിനീയർ, ഷെയർ ബ്രോക്കർ, വക്കീൽ, ജഡ്ജി, പ്രൊഫസർ, ആഡിറ്റർ, പുരോഹിതൻ, മഠാധിപതി, പരസ്യം, വാർത്താവിനിമയം, അന്താരാഷ്ട്ര വ്യാപാരം, യൂണിവേഴ്സിറ്റി, കയറ്റിറക്കുമതി, എക്സൈസ്, കസ്റ്റംസ്, ബാങ്ക്, വിദേശജോലി, ദാസ്യവൃത്തി, സിവിൽ സപ്ലൈ, ശുചീകരണം, സസ്യപാലനം, പാചകവൃത്തി, ജേണലിസം, അഭിനയം, ഗസ്റ്റ് ഉദ്യോഗം, ഇന്ധനവ്യാപാരം, സ്വർണ്ണപണയ സ്ഥാപനം, മലിനീകരണ നിയന്ത്രണം.
ആരോഗ്യം – ഉതൃട്ടാതിക്കു പുറമെ പനി, വയറിളക്കം, പല്ലിനസുഖം, ചെറുകുടലിന് അൾസർ, ചെവിക്കസുഖം, കാലിനസുഖം, അബ്ഡോമിനൽ അസുഖങ്ങൾ, ചെവിക്ക് കേൾവിക്കുറവ്, പാനീയം, മരുന്നുകൾ ഇവയിലുണ്ടാകുന്ന ഉദരഅസുഖങ്ങൾ, കാലിൽ അസുഖങ്ങളും, വാതവും, മൂത്രാശയത്തിനസുഖം, ഞരമ്പുരോഗം, ചുഴലി, രക്തസമ്മർദ്ദം, ഹൃദയവാൽവിനസുഖം, സൂര്യതാപം, നേത്രരോഗം, ടൈഫോയ്ഡ്, ചർമ്മരോഗം, ലിവർരോഗം, മഞ്ഞപ്പിത്തം, കുരുക്കള്‍, പക്ഷാഘാതം, സംസാരശേഷികുറവ്.
വിവാഹത്തിനനുകൂല നക്ഷത്രങ്ങൾ – അശ്വതി 5, മകയിരം 6, പുണർതം 6, പൂയ്യം 6, ആയില്യം 6, അത്തം 5, ചിത്തിര 6, അനിഴം 6, കേട്ട 7, മൂലം 7, പൂരാടം 6, തിരുവോണം 8, ചതയം 6, ഉതൃട്ടാതി 7
പ്രതികൂല നക്ഷത്രം – ഭരണി, ഉത്രാടം, രോഹിണി, തിരുവാതിര, ചോതി, മകം, പൂരം, വിശാഖം, അവിട്ടം, പൂരുരുട്ടാതി
അനുകൂല ദിവസം – വ്യാഴം, ബുധൻ, തിങ്കൾ
പ്രതികൂലം – ഞായർ, വെള്ളി
അനുകൂല തിയതി – 5, 14, 23
പ്രതികൂല തിയതി – 6, 24, 15, 1, 10, 19, 28
അനുകൂലനിറം – പച്ച, മഞ്ഞ
പ്രതികൂലം – നീല, ചുവപ്പ്, വെള്ള
ശുഭകർമ്മത്തിന് – രേവതി, അശ്വതി, പുണർതം, പൂയം, അനിഴം, തിരുവോണം, ഉത്രാടം.
അനുകൂലമാസം – ചിങ്ങം, ഇടവം, ധനു, മകരം
പ്രതികൂലം – തുലാം, മീനം 20 വരെ, കുംഭം
ഭാഗ്യദേവത – ശ്രീകൃഷ്ണൻ
ദോഷദശകൾ – ശുക്രൻ, രാഹു, ശനി
പരിഹാരം – മൂന്ന് നേരവും നെയ്യ്‌വിളക്ക് വീട്ടിൽ കത്തിക്കുക, മാസത്തിൽ രണ്ട് ദിവസം അരവണയോ കടുംപായസമോ വീട്ടിൽ നടത്തുക, കൽക്കണ്ടവും ഉണക്കമുന്തിരിയും വച്ച് നരസിംഹമൂർത്തിയെ പ്രാർത്ഥിക്കുക.
ലേഖനം തയ്യാറാക്കിയത് Aruvikkara Sreekandan Nair KRRA – 24, Neyyasseri Puthen Veedu Kothalam Road, Kannimel Fort Trivandrum -695023 Phone Number- 9497009188