സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഭൂരിഭാഗം പേരും ഇന്നു നേരിടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. കട്ടികുറഞ്ഞ ഉള്ളില്ലാത്ത മുടിയും നെറ്റി കയറുന്നതും കഷണ്ടിയുമൊക്കെയായി പരിഹാരത്തിനു പോകുന്നവർ ധാരാളമാണ്. വിപണിയിൽ കാണുന്ന മരുന്നുകളും എണ്ണകളുമൊക്കെ ഉപയോഗിച്ചിട്ടും മുടി മാത്രം വളരുന്നില്ലെ പരാതികൾ കൂടുകയാണ്. അത്തരക്കാർ ഇനി ടെൻഷൻ അടിക്കുകയേ വേണ്ട, കാരണം നിങ്ങളുടെ പ്രശ്നത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ഗിസ്മോബാബ ഹെയർ ലോസ് കൺസീലർ.
സംഗതി എന്താണെന്നോർത്ത് തലുപുകയ്ക്കണ്ട, വെറും മുപ്പതു സെക്കൻഡിനുള്ളിൽ നിങ്ങളുടെ കഷണ്ടിയെല്ലാം മറച്ച് നല്ല കട്ടിയുള്ള മുടി വേണമെങ്കിൽ ഈ ഒരൊറ്റ കാര്യം പരീക്ഷിച്ചാൽ മതി. ഗിസ്മോബാബ ഹെയർ ലോസ് കൺസീലര്‍ മുടികൊഴിച്ചിലിനുള്ള ഉത്തമ പരിഹാരമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഫലപ്രദമായ മാര്‍ഗമാണിത്. കെരാറ്റിൻ പ്രോട്ടീൻ കൊണ്ടു നിർമിതമാണ് ഗിസ്മോബാബ ഹെയർലോസ് കൺസീലർ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അടുത്തു നിന്നു നോക്കിയാൽപ്പോലും സംഗതി നാച്ചുറൽ അല്ലെന്നു തോന്നില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. മഴയത്തോ ഒരൽപം വിയർത്താലോ ഭയക്കുകയേ വേണ്ട. ഇതു വസ്ത്രത്തിലും പറ്റിപ്പിടിക്കില്ല. മുടിയുടെ കനംകുറഞ്ഞ ഭാഗങ്ങളിലേക്ക് ഹെയർഫൈബറുകൾ സ്പ്രേ ചെയ്യുന്നതോടെ അതു പതിയെ മുടിയോടു പറ്റിപ്പിടിച്ചു നിൽക്കുയും കനം കൂടുതൽ തോന്നിക്കുകയും ചെയ്യും. ഈ ഹെയർഫൈബറുകൾ 24മണിക്കൂറോളം നിങ്ങളുടെ മുടിയിൽ പറ്റിപ്പിടിച്ചിരിക്കും. ശക്തമായ കാറ്റിനുപോലും ഇളക്കാൻ കഴിയില്ലെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഷാംപൂ ചെയ്ത് പതിയെ സ്ക്രബ് ചെയ്തു കഴുകിക്കളഞ്ഞാലേ സംഗതി മുഴുവനായും തലയിൽ നിന്ന് പോവുകയുള്ളൂ.
ഒരൊറ്റ പാക്കറ്റ്, അമ്പതു മുതൽ നൂറുതവണയെങ്കിലും ഉപയോഗിക്കാം. കഷണ്ടിയും കനംകുറഞ്ഞ മുടിയുമൊക്കെ ഇല്ലാതാക്കി കിടിലന്‍ ലുക്കു കിട്ടാൻ ഇനി വേറെങ്ങും പോകേണ്ടതില്ല.