E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:58 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ? കാണിപ്പയ്യൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Jothisha-mar1,17.indd
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

2017 ഏപ്രിൽ 1 മുതല്‍ 14 വരെ (1192 മീനം18 മുതൽ മേടം 1  വരെ) 

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

അവധി ലഭിച്ചതിനാൽ ജന്മനാട്ടിലേക്കു യാത്ര പുറപ്പെടും.  ആരോഗ്യ  സംരക്ഷണത്തിന്റെ  ഭാഗമായി  ആയുർവേദ ചികിത്സ തുടങ്ങും.  തൊഴിൽമേഖലകളോടു ബന്ധപ്പെട്ട ദൂരദേശയാത്ര പലപ്പോഴും  നിഷ്ഫലമാകും.  വൈദ്യുതോപകരണങ്ങളി‍ൽ  നിന്നും  അഗ്നിഭീതിക്കു സാധ്യതയുണ്ട്. ശാസ്ത്രീയ വശം  ശരിയാണെങ്കിലും  പ്രായോഗിക വശം ചിന്തിച്ചു  പ്രവർത്തിച്ചാൽ  മാത്രമേ വിജയമുണ്ടാകുകയുള്ളു.  ഉപദ്രവകാരികളായ  സമീപവാസികൾ സ്വമനസ്സാൽ ഒഴിഞ്ഞു പോയതിനാൽ  ആശ്വാസമാകും. അസുഖാവസ്ഥകൾ  തരണം ചെയ്ത് പ്രവർത്തന മേഖലകളിൽ സജീവമാകും.   സമയോചിതമായ ഇടപെടലുകളാൽ  ബന്ധുക്കൾക്കിടയിലുള്ള ദുസ്സംശയങ്ങൾ  ദുരീകരിക്കും.  കുടുംബസമേതം  മംഗളകർമങ്ങളിൽ പങ്കെടുക്കാനവസരമുണ്ടാകും.

എടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി,മകയിരം 30 നാഴിക)

പ്രവർത്തനശൈലിയിൽ കാലോചിതമായ പരിഷ്കാരങ്ങൾ  വരുത്താൻ   തീരുമാനിക്കും.  പുത്രിയുടെ  ഉപരിപഠനത്തിന്റെ  കാര്യങ്ങളിലുള്ള ആശങ്കയ്ക്ക് അറുതി വരും.  ന്യായമായ ആവശ്യങ്ങൾ  നടപ്പിലാക്കിയതിനാൽ മേലധികാരിയോട് ആദരവു തോന്നും.  മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം  സാധിക്കും.  സംസർഗ ഗുണത്താൽ സദ്ചിന്തകൾ വർധിക്കും.  സ്വപ്നത്തിൽ കാണാനിടയായ കാര്യങ്ങൾ  സഫലമാകും.  കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.  ഭൂമിക്രയ വിക്രയങ്ങളിൽ  ലാഭമുണ്ടാകും.   സമർപ്പിച്ച പദ്ധതിക്ക്  അംഗീകാരം ലഭിക്കും. ആശ്രയിച്ചു വരുന്ന  ബന്ധുവിനു  സാമ്പത്തിക  സഹായം നൽകുവാനിടവരും.   മാതാപിതാക്കളുടെ  അനുഗ്രഹാശിസ്സുകളോടു കൂടി  ചെയ്യുന്നതെല്ലാം സഫലമാകും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം)

വിദഗ്ധോപദേശത്താൽ പുതിയ വ്യാപാര വിപണന വ്യവസായങ്ങൾക്കു തുടക്കം കുറിക്കും.  സമയോചിതമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ  ഒഴിഞ്ഞുമാറും.  പ്രവർത്തന മേഖലകളിൽ നിന്നു സാമ്പത്തിക ലാഭം വർധിക്കും.  സംതൃപ്തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.  ആഗ്രഹസാഫല്യത്താൽ  നേർന്നു കിടപ്പുള്ള വഴിപാടുകൾ നടത്താനവസരമുണ്ടാകും.  വിദേശത്തു വസിക്കുന്നവർക്ക്   ഹ്രസ്വ കാലാവധി ലഭിക്കും.  ഗൃഹ നിർമാണം  പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും.   ബന്ധുക്കളുടെ സമീപനത്തിൽ അതൃപ്തി തോന്നുമെങ്കിലും  നിസ്സംഗമനോഭാവം സ്വീകരിക്കുകയാണു നല്ലത്.  ഉപരിപഠനത്തിന് വിദേശ യാത്ര  പുറപ്പെടും.  അപവാദാരോപണങ്ങളിൽ നിന്നും കുറ്റ വിമുക്തനാകും. 

നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങൾ 

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

കുടുംബത്തിലെ അഭിപ്രായ വ്യത്യാസം രമ്യമായി  പരിഹരിക്കാൻ  സാധിക്കും.  സമാന ചിന്താഗതിയിലുള്ളവരുമായി  സൗഹൃദ ബന്ധത്തിലേർപ്പെടാനവസരമുണ്ടാകും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ   ഭൂമി വിൽപനയ്ക്ക് തയാറാകും.  തൊഴിൽപരമായി  ദൂരദേശയാത്രയും ചർച്ചകളും വേണ്ടിവരും.  വസ്തുനിഷ്ഠമായി  പഠിച്ച്, പൊതുജനാവശ്യം  മനസ്സിലാക്കി  പ്രവർത്തിക്കുന്നതെല്ലാം  ലക്ഷ്യപ്രാപ്തി കൈവരും.  കഫ–നീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.  അധികൃതരുടെ  പ്രീതി സമ്പാദിക്കുന്നതുവഴി സ്ഥാനക്കയറ്റം ലഭിക്കും.  ശാസ്ത്രപരീ ക്ഷണനിരീക്ഷണങ്ങളിൽ  വിജയിക്കും.  ഉപരിപഠനത്തിന്റെ അന്തിമഭാഗമായ  പദ്ധതി സമർപ്പണത്തിനു തയാറാകും.  അവധിയെടുത്ത് മാതാവിനെ ശുശ്രൂഷിക്കാനവസരം  ഉണ്ടാകും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

അവഗണിക്കപ്പെട്ട അവസ്ഥകൾ ഒഴിഞ്ഞുമാറി ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ  മനസ്സമാധാനമുണ്ടാകും. പരിചയമില്ലാത്ത മേഖലകളിൽ  പ്രവർത്തിക്കാൻ നിർബന്ധിതയാകയാൽ  ഉദ്യോഗമുപേക്ഷിക്കാൻ  തീരുമാനിക്കും.  ഏറ്റെടുത്ത  പ്രവൃത്തികൾ സമയബന്ധിതമായി  പൂർത്തീകരിക്കാൻ   സാധിക്കും.  ഊഹക്കച്ചവടത്തിൽ  ലാഭമുണ്ടാകും. ഭാഗത്തിൽ ലഭിച്ച പൂർവിക സ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ  തുടങ്ങി വയ്ക്കും.  സ്ഥാപിത താത്പര്യവും വ്യക്തി താത്പര്യവും  ഒരുപോലെ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ അനുകൂല പ്രതികരണങ്ങൾ വന്നുചേരും.  പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും.   സുഹൃത് നിർദേശത്താൽ  ഹ്രസ്വകാല  ദീർഘകാല സുരക്ഷാപദ്ധതികളിൽ  പണം നിക്ഷേപിക്കും.

 

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :