ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ടോട്നം തോല്‍പ്പിച്ചു. മിഡ്ഫീല്‍ഡര്‍ ഡെലി അലിയുടെ ഇരട്ടഗോളുകളാണ് ടോട്ടനത്തിന് ജയത്തിലേക്ക് വഴി തെളിച്ചത്.
അടുത്തകാലത്ത് പുറത്തെടുത്ത മോശം പ്രകടനങ്ങളുടെ പേരില്‍ പഴി കേള്‍ക്കേണ്ടിവന്ന ക്ലബായിരുന്നു ടോട്നം ഹോട്സ്പര്‍. ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പില്‍ തോറ്റ് പുറത്തായതും. ഡിസബംറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഏറ്റ തോല്‍വിയും ആരാധകരെ വിഷമത്തിലാക്കിയിരുന്നു. അതില്‍ നിന്നുള്ള തിരിച്ചുവരവായിരുന്നു ചെല്‍സിക്കെതിരെയുള്ള പോരാട്ടം.ആദ്യ പകുതിയുടെ അവസാനം ക്രിസ്റ്റ്യന്‍ എറിക്സണില്‍ നിന്ന് ലഭിച്ച പന്ത് ഡെലി അലി ഗോളാക്കി മാറ്റി
അലി- എറിക്സണ് കൂട്ടുകെട്ട് രണ്ടാം പകുതിയിലും ലക്ഷ്യം കണ്ടു 54ാം മിനിറ്റില്‍ എറിക്സണ്‍ന്റെ ക്രോസ്പാസ് മനോഹരമായൊരു ഹെഡറിലൂടെ അലി വീണ്ടും ഗോളാക്കി മാറ്റി. അപ്രതീക്ഷിതമായ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ചെല്‍സി പ്രീമിയര്‍ ലീഗിന്റെ പോയിന്റ് നിലയില്‍ ഒന്നാമതായി തന്നെ തുടരുന്നു.