ഐപിഎല്‍; പുതിയ സീസണില്‍ ധോണിയുടെ റോള്‍ എന്തായിരിക്കും; ആശയകുഴപ്പമുണ്ടാക്കി താരത്തിന്‍റെ പോസ്റ്റ്

ഐപിഎല്‍ 2024 സീസണ്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ ബാക്കിയിരിക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ്. ധോണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുതിയ റോള്‍ സംബന്ധിച്ച് താരം പങ്കുവെച്ചൊരു പോസ്റ്റിനെ ചൊല്ലി തലപുകയ്ക്കുകയാണ് ആരാധകര്‍. 'പുതിയ സീസണിനും പുതിയ റോളിനുമായി കാത്തിക്കാനാകുന്നില്ല' എന്നര്‍ഥത്തിലാണ് ധോണിയുടെ പോസ്റ്റ്. വരുന്ന സീസണില്‍ ധോണിയെ ചെന്നൈ ക്യാപ്റ്റന്‍ സ്ഥാനത്ത് കാണാനാകില്ലെ എന്ന ചിന്തയിലേക്ക് പോസ്റ്റ് ആരാധകരെ എത്തിച്ചിട്ടുണ്ട്.  

ആരാധകര്‍ ചര്‍ച്ചയില്‍

പോസ്റ്റ് ക്രിക്കറ്റുമായി ബന്ധപ്പെട്ടതാണോ എന്ന സൂചന പോലും ധോണി നല്‍കുന്നില്ല. 'പുതിയ സീസണ്‍' എന്നത് ഐപിഎല്‍ 2024 സീസണായിരിക്കാം എന്ന അനുമാനത്തിലാണ് ആരാധക പ്രതികരണം. ധോണി പുതിയ സീസണില്‍ കോച്ചിങിലേക്ക് മാറുമോ എന്നൊരു നിരീക്ഷണം ആരാധകര്‍ നടത്തുന്നു. 'ഈ സീസണില്‍ കോച്ചിങിലേക്ക് തിരിയു ' എന്ന് ഒരു ആധാരകന്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റ് ചെയ്യുന്നു. 'ടീം മെന്‍ററാകാന്‍ പോവുകയാണോ?' എന്നാണ് മറ്റൊരു ആരാധകന്‍റെ പ്രതികരണം. 'ചെന്നൈ പുതിയ ക്യാപ്റ്റനെ ഉടന്‍ പ്രഖ്യാപിക്കും, വിരമിക്കല്‍ അടുത്തിരിക്കുകയാണ്' എന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു. 

ചര്‍ച്ച ട്വിറ്ററിലേക്കും നീളുകയാണ്. പുതിയ റോളിന് ഉത്തരം തേടുന്ന ആരാധകര്‍ ധോണി പഴയ ലുക്കില്‍ മൂന്നാം സ്ഥാനത്ത് ബാറ്റിങിന് ഇറങ്ങുന്നതിനെ പറ്റിയും തലപുകയ്ക്കുന്നു ധോണിയുടെ ലുക്കിനെ പറ്റിയും ഐപിഎല്ലിന് ശേഷമുള്ള ഭാവി ബിസിനസുകളെ പറ്റിയുമാണ് മറ്റ് ചര്‍ച്ചകള്‍. സര്‍പ്രൈസുകള്‍ സ്വീകരിക്കാന്‍ മാനസികമായി ഒരുക്കമല്ലെന്നാണ് മറ്റൊരു ആരാധകന്‍ കുറിക്കുന്നത്. 

കാത്തിരിപ്പ് അധികം നീളില്ല

ധോണി എന്തായിരിക്കും പുതിയ സീസണിലേക്ക് കാത്തുവെച്ചിരിക്കുന്നതെന്ന് അറിയാന്‍ ഇനി അധിക ദിവസമില്ല. ഐപിഎല്‍ ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടും.ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മല്‍സരം. അഞ്ച് വട്ടം ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈ നായകന്‍ 2023 ലെ വിജയത്തിന് ശേഷം മല്‍സരങ്ങള്‍ കഴിച്ചിട്ടില്ല. 2023 സീസണില്‍ ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമായാണ് ധോണി ബാറ്റിങിനിറങ്ങിയത്. 123 ഇന്നിങ്സില്‍ 104 റണ്‍സാണ് ധോണി കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ നേടിയത്. 

MS Dhonis Facebook post goes viral hints about new role in new season