ന്യൂസിലന്‍ഡിനെ ഓസ്ട്രേലിയ വീഴ്ത്തിയത് തുണച്ചു; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമത്

ന്യൂസിലന്‍ഡിനെ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയ 172 റണ്‍സിന് തോല്‍പ്പിച്ചതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് നേട്ടം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. 64.58 പോയിന്റ് ശതമാനവുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചത്. 

60 പോയിന്റ് ശതമാനത്തോടെ ന്യൂസിലന്‍ഡ് പോയിന്റ് പട്ടികയില്‍ രണ്ടാമത് നില്‍ക്കുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ധരംശാലയില്‍ ജയം നേടാനായാല്‍ ഒന്നാം സ്ഥാനം ഇന്ത്യക്ക് കൂടുതല്‍ ഉറപ്പിക്കാം. മാര്‍ച്ച് ഏഴിനാണ് ധരംശാലയിലെ ടെസ്റ്റ്. ഓസ്ട്രേലിയയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. നാലാമത് ബംഗ്ലാദേശും അഞ്ചാമത് പാകിസ്ഥാനും. 

രണ്ട് ഇന്നിങ്സിലായി പത്ത് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ലയണിന്റേയും കാമറൂണ്‍ ഗ്രീനിന്റെ സെഞ്ചറിയുടേയും ബലത്തിലാണ് ന്യൂസിലന്‍ജിനെ ഓസ്ട്രേലിയ വീഴ്ത്തിയത്. 369 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 196 റണ്‍സിന് ഓള്‍ഔട്ടായി. 59 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയാണ് രണ്ടാം ഇന്നിങ്സിലെ ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. 

India tops the world test championship point table