അഴിമതി ആരോപണം; ബാര്‍സിലോനയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുവേഫ

സ്പാനിഷ് ഫുട്ബോള്‍ ക്ലബ് ബാര്‍സിലോനയ്ക്കെതിരെ അന്വേഷണം  പ്രഖ്യാപിച്ച്  യുവേഫ. സ്പാനിഷ് റഫറി കമ്മിറ്റി മുന്‍ വൈസ് ചെയര്‍മാന് 8.4 മില്യണ്‍ യൂറോ കൈമാറിയെന്ന ആരോപണത്തിലാണ് അന്വേഷണം. 

റഫറിയുടെ തീരുമാനം അനുകൂലമാക്കാന്‍ പണം കൈമാറിയെന്ന ഗുരുതര ആരോപണമാണ് ബാര്‍സിലോനയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. സ്പാനിഷ് റഫറി കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഹോസെ മരിയ എന്‍‍‍റിക്വസ് നെഗ്രീറയ്ക്ക് 8.4 മില്യണ്‍ യൂറോ കൈമാറിയെന്ന് ഒരു കറ്റാലന്‍ റേഡിയോ സ്റ്റേഷനാണ് തെളിവ് സഹിതം പുറത്തുവിട്ടത്. 1994 മുതല്‍ 2018 വരെ റഫറീയിങ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു നെഗ്രീറ. ഇയാളുടെ ഉടമസ്ഥതയിലുള്ള ഡാസ്നില്‍ 95 എന്ന  കമ്പനിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ബാര്‍സയുമായി നടത്തിയ സാമ്പത്തിക ഇടപാടിനെക്കുറിച്ച തെളിവ് ലഭിച്ചത്. 2016 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് പണം കൈമാറിയത്.  സാങ്കേതിക സഹായം ലഭിച്ചതിനാണ് കമ്പനിക്ക് പണം കൈമാറിയതെന്നാണ് ബാര്‍സലോനയുടെ വാദം