ഇവാന്‍ വുകോമനോവിച്ചിനെ വിലക്കിയേക്കും; കടുത്ത നടപടിക്കൊരുങ്ങി എഐഎഫ്എഫ്

blasters-controversy.jpg.image.620.323
SHARE

റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടീം അംഗങ്ങളെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിച്ചതിന്റെ പേരില്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ വുകോമനോവിച്ചിന് വിലക്ക് നേരിടേണ്ടി വന്നേക്കും. കളിക്ക് അവമതിപ്പുണ്ടാക്കുന്നതായിരുന്നു വുകോമനോവിച്ചിന്റെ നടപടി എന്നാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ നിലപാടെടുത്തത്. ടീമിനെ മുഴുവനായി വിലക്കാതെ പരിശീലകന് മാത്രം വിലക്കേര്‍പ്പെടുത്താനാണ് എഐഎഫ്എഫിന്റെ നീക്കം എന്നാണ് സൂചന. 

ഐഎസ്എല്ലിലെ ബെംഗളൂരവിന് എതിരായ ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിലാണ് നാടകിയ സംഭവങ്ങളുണ്ടായത്. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറാകും മുന്‍പ് തന്നെ സുനില്‍ ഛേത്രി കിക്കെടുത്ത് വല കുലുക്കി. ഇതില്‍ പ്രതിഷേധിച്ചാണ് കളിക്കാരോട് ഗ്രൗണ്ട് വിടാന്‍ വുകോമനോവിച്ച് നിര്‍ദേശിച്ചത്. ആ ഒരു ഗോള്‍ ബലത്തില്‍ ബെംഗളൂരു ജയം പിടിക്കുകയും ചെയ്തു. 

സംഭവത്തില്‍ വുകോമനോവിച്ചിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നു. വുകോമനോവിച്ചിന് വിലക്കും ക്ലബിന് പിഴയും നല്‍കുന്ന തീരുമാനമാവും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനില്‍ നിന്ന് വരിക എന്നാണ് സൂചന. ഐഎസ്എല്ലിലെ ഏറ്റവും ആരാധക പിന്തുണയുള്ള ക്ലബായതിനാല്‍ ബ്ലാസ്റ്റേഴ്സിനും വുകോമനോവിച്ചിനും എതിരായ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുമെന്ന് ഉറപ്പാണ്. 

MORE IN SPORTS
SHOW MORE