സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡ് ബാര്‍സിലോന പോരാട്ടം

barcelona-madrid-spanishcup
SHARE

സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡ് ഇന്ന് ബാര്‍സിലോനയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30ന് റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മല്‍സരം.

സൂപ്പര്‍ കപ്പ് കിരീടം തേടി റയലും ബാര്‍സലോണയും ഇന്നിറങ്ങുമ്പോള്‍ ആരാധകര്‍ക്കിത് സൂപ്പര്‍ സണ്‍ഡെ. ബദ്ധവൈരികള്‍ മൈതാനത്ത് നേര്‍ക്കുനേര്‍ വരുമ്പോള്‍ ആ ചൂട്  ഫൈനലിലെ ആവേശത്തിലാഴ്ത്തും. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ബൂട്ടുകളില്‍ തന്നെയാണ് ബാര്‍സയുടെ പ്രതീക്ഷ. 13 ഗോളുകളുമായി ലാലിഗ ടോപ് സ്കോററാണ് ലെവന്‍ഡോവ്സ്കി. സൂപ്പര്‍ കപ്പ് സെമിയില്‍ ബെറ്റിസിനെതിരെ ഗോളും നേടി. ഒപ്പം കരുത്തായി യുവതാരങ്ങളായ ഗാവിയും അന്‍സു ഫാറ്റിയും. മറുവശത്ത് കരീം ബെന്‍സിമയിലും വിനീസ്യൂസിലുമാണ് റയലിന്‍റെ പ്രതീക്ഷ. 

പെനല്‍റ്റി ഷൂട്ടൗട്ടിന്‍റെ സമ്മര്‍ദങ്ങള്‍ മറികടന്നാണ് ഇരു ടീമുകളുടേയും ഫൈനല്‍ പ്രവേശം. സെമിയില്‍ ബാര്‍സ റയല്‍ ബെറ്റിസിനേയും റയല്‍ വലന്‍സിയയേയും തോല്‍പ്പിച്ചു. ലാലിഗയില്‍ ബാര്‍സയ്ക്കു പിന്നില്‍ രണ്ടാമതുള്ള റയലിന് ആ ക്ഷീണം ഇന്ന് എല്‍ക്ലാസിക്കോയില്‍ തീര്‍ക്കണം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇരു ടീമുകളും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു റയലിന്‍റെ ജയം.

Spanish Super Cup final between Real Madrid and Barcelona

MORE IN SPORTS
SHOW MORE