പുതിയ പരിശീലകനെ തേടി ബ്രസീല്‍; ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാനെ പരിഗണിച്ചേക്കും

ലോകകപ്പ് തോല്‍വിക്ക് പിന്നലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റേയ്ക്ക് പകരം പുതിയ പരിശീലകനെ തേടി ബ്രസീല്‍ ഫുട്ബോള്‍ ടീം. ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാനെ പരിശീലക സ്ഥാനത്തെക്ക് പരിഗണിക്കുന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍ 

ഫിഫ റാങ്കിങില്‍ ഒന്നാമതാണെങ്കിലും ബ്രസീല്‍ ഫുട്ബോള്‍ ടീമിന് ഇതത്ര നല്ലകാലമല്ല. മികച്ച ടീമുമായി എത്തിയിട്ടും ഖത്തറില്‍ ക്രൊയേഷ്യയോട് പരാ‍ജയപ്പെട്ട് പുറത്ത് പോകുകയായിരുന്നു. തോല്‍വിക്ക് പിന്നാലെയായിരുന്നു പരിശീലകന്‍ ടിറ്റേയുടെ രാജി. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ക്വാര്‍ട്ടറില്‍ കാലിടറുന്നത്. ഇതോടെ വിദേശ പരിശീലകനെ ആശ്രയിക്കാനൊരുങ്ങുകയാണ് കാനറികള്‍. ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാനെ പരിശീലക സ്ഥാനത്തെക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. റയല്‍ മാഡ്രിഡ് പരിശീലകനായിരുന്ന സിദാന്‍ നിലവില്‍ ഒരു ടീമിന്‍റെയും ഭാഗമല്ല. മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് ലാലിഗ കിരീടങ്ങളുമാണ് റയല്‍ മാഡ്രഡിനൊപ്പം സിദാന്റെ നേട്ടം.

Brazil looking for new coach; Zinedine Zidane may be considered