വെസ്റ്റീന്‍ഡീസിന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ; ആവേശപ്പോരിൽ തോൽവി

ആവേശപ്പോരില്‍ ടീം ഇന്ത്യയെ അഞ്ചുവിക്കറ്റിന് കീഴടക്കി വെസ്റ്റീന്‍ഡീസ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 138 റണ്‍സിന് പുറത്താക്കിയ വിന്‍ഡീസ് അവസാന ഏവറില്‍ വിജയലക്ഷ്യം മറികടന്നു. ആറുവിക്കറ്റ് വീഴ്ത്തിയ ഒബേദ് മക്കോയിയാണ് ഇന്ത്യയെ തകര്‍ത്തത്

ഇനിനങ്സിന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ പുറത്ത്. മൂന്നാം ഓവറില്‍ സൂര്യകുമാറിനെയും വീഴ്ത്തി മക്കോയി വരവറിയിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോഴേക്കും ശ്രേയസ് അയ്യരും പന്തും ഡ്രസിങ് റൂമിലെത്തി

പിന്നാലെ ജഡേജയും പാണ്ഡ്യയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം. പാണ്ഡ്യയെ പുറത്താക്കി ഹോള്‍ഡര്‍ വിന്‍ഡീസിന് മല്‍സരത്തില്‍ ആധിപത്യം നല്‍കി. പാണ്ഡയ 31 റണ്‍സെടുത്തു. 27 റണ്‍സെടുത്ത് ജഡേജയെയും പുത്തന്‍ ഫിനിഷര്‍ ദിനേഷ് കാര്‍ത്തിക്കിനെയും മക്കോയി തന്നെ വീഴ്ത്തി. 

4 ഓവറില്‍ 17 റണ്‍സ് മാത്രം നല്‍കിയാണ് മക്കോയി 6 വിക്കറ്റ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിനായി ബ്രാന്‍ഡണ്‍ കിങ് അര്‍ധസെഞ്ചുറി നേടി. അവസാന ഓവറില്‍ 10 റണ്‍സ് മാത്രം മതിയായിരുന്ന വിന്‍ഡീസിനെ നോബോളെറിഞ്ഞ് ആവേശ് ഖാനും സഹായിച്ചു