വനിത ഫുട്ബോള്‍ യൂറോ കിരീടം ഇംഗ്ലണ്ടിന്; ചരിത്രത്തിലാദ്യമായി യൂറോപ്പിന്റെ ചാംപ്യൻപട്ടം

വനിത ഫുട്ബോള്‍ യൂറോ കിരീടം ഇംഗ്ലണ്ടിന്. അധികസമയത്തേക്ക്‌ നീണ്ട പോരാട്ടത്തിൽ ജർമനിയെ 2–1ന് തോല്പിച്ചാണ് ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി യൂറോപ്പിന്റെ ചാംപ്യൻപട്ടം സ്വന്തമാക്കിയത്. 110ാം മിനിറ്റിൽ  ക്ലോയി കെല്ലിയാണ് ഇംഗ്ലണ്ടിന്റെ വിജയഗോൾ നേടിയത് 

ഫുട്ബോള്‍ മൈതാനത്തു ഒരുകിരീടത്തിനായുള്ള ഇംഗ്ലണ്ടിന്റെ 56 വർഷം നീണ്ട കാത്തിരിപ്പു അവസാനിപ്പിച്‌ വനിത ടീം.  66 ഇൽ പുരുഷ ടീം ലോകകിരീടം നേടിയ ശേഷം ഫുട്ബാളിന്റെ ജന്മനാട്ടിലേക്കെത്തുന്ന ആദ്യ കിരീടം. ഒൻപതാം യൂറോ കപ്പ്  മോഹിച്ചിറങ്ങിയ ജർമനിയെ ഇംഗ്ലണ്ട് വീഴ്ത്തിയത് പകരക്കാരുടെ ഇരട്ട ഗോളിൽ . രണ്ടാംപകുതിയിൽ ഇംഗ്ലണ്ടിനെ മുന്നിലെത്തിച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം  എല്ലാ ടൂൺ. 79ആം മിനിറ്റിൽ ഗോൾ മടക്കി ജർമനി. അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ ജർമൻ പ്രതിരോധ കോട്ട ഒരിക്കൽ കൂടി ഇംഗ്ലണ്ടിന് മുന്നിൽ കീഴടങ്ങി.  

ആദ്യമായാണ് ജർമ്മൻ വനിതാ ടീം ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ തവണ നെതെർലണ്ട്സിനെ കിരീടത്തിലേക്കു നയിച്ച പരിശീലക സറീന വീഗ്‌മാന് ഇത്‌ തുടർച്ചയാണ് രണ്ടാം യൂറോ കിരീടം