എസി മിലാൻ വിൽപനയ്ക്ക്; വില 9970 കോടി രൂപ!

ഇറ്റലിയിലെ ഏറ്റവും പാരമ്പര്യമുള്ള ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ എസി മിലാൻ വിൽപനയ്ക്ക്. ഇറ്റലിയിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിലൊന്നു കൂടിയാണ് മിലാൻ. 

യുഎസ് കമ്പനിയായ റെഡ്ബേഡ് ക്യാപിറ്റൽ പാർട്നേഴ്സ് 102 കോടി യൂറോയ്ക്ക് (ഏകദേശം 9970 കോടി രൂപ) മിലാൻ ക്ലബ്ബിന്റെ നിലവിലെ ഉടമകളായ യുഎസ് കമ്പനി എലിയറ്റ് മാനേജ്മെന്റുമായി വിൽപനയ്ക്കു ധാരണയായതായി റിപ്പോർട്ട്.

വിൽപന യാഥാർഥ്യമായാൽ, 5 വർഷത്തിനിടെ മിലാന്റെ ഉടമസ്ഥത സ്വന്തമാക്കുന്ന നാലാമത്തെ കമ്പനിയാകും റെഡ്ബേഡ്. 1899ൽ സ്ഥാപിതമായ എസി മിലാൻ ക്ലബ് ചരിത്രത്തിലെ 19–ാം ഇറ്റാലിയൻ ലീഗ് കിരീടം നേടിയത് ഇക്കൊല്ലമാണ്. ക്ലബ്ബിന്റെ ഉയിർത്തെഴുന്നേൽപ് എന്നു വിശേഷിപ്പിക്കപ്പെട്ട വിജയത്തിനു പിന്നാലെയാണ് വിൽപന വാർത്തകളും സജീവമായത്.

ഇറ്റലിയിലെ മിലാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് എ.സി. മിലാൻ.1899 ഡിസംബർ 13ന് മിലാൻ ക്രിക്കറ്റ് ആൻഡ് ഫുട്ബോൾ ക്ലബ്ബ് എന്ന പേരിലാണ് ഈ ക്ലബ്ബ് രൂപം കൊണ്ടത്.