എ.സി മിലാന്‍റെ പന്തുകള്‍ ഇനി കേരളത്തിലും ഉരുളും; അക്കാദമി തുടങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ക്ലബുകളില്‍ ഒന്നായ എസി മിലാന്‍ ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാദമി ഇന്ത്യയിലേയ്ക്കും. കേരളത്തില്‍ മൂന്ന് ജില്ലകളിലാണ് അക്കാദമി തുടങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലേയ്ക്കുള്ള വരവിനെ നോക്കികാണുന്നതെന്ന് ടീമിന്‍റെ ടെക്നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ലാക്കന്‍റേലേ മനോരമ ന്യൂസിനോട് പറഞ്ഞു. 

എസി മിലാന്‍റെ പന്തുകള്‍ ഇനി കേരളത്തിലുമുരുളും. കോഴിക്കോടും മലപ്പുറത്തും കൊച്ചിയിലുമാണ് എസി മിലാന്‍ അക്കാദമി ആദ്യം ആരംഭിക്കുക. 5 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് ആധുനിക സാങ്കേതിക യന്ത്രങ്ങളുടെ സഹായത്തോടെ ലോകോത്തര പരിശീലനം നല്‍കുകയാണ് ലക്ഷ്യം. 

ഐകോണ്‍ എന്ന അത്യാധുനിക യന്ത്രവും എസി  മിലാന്‍ അക്കാദമിയിലെത്തിച്ചു കഴിഞ്ഞു.  അടുത്ത വര്‍ഷം കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലേയ്ക്ക് അക്കാദമി വ്യാപിപ്പിക്കും. ‌