95 സര്‍വകലാശാലകളില്‍ നിന്ന് ടീമുകൾ; ദക്ഷിണമേഖല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

ദക്ഷിണമേഖല അന്തര്‍സര്‍വകലാശാല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. 12ദിവസം നീളുന്ന ടൂര്‍ണമെന്റിന് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ആണ് വേദി. ദക്ഷിണേന്ത്യയിലെ 95 സര്‍വകലാശാലകളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. 

 ടീമുകളെ നാലു ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം. ദക്ഷിണമേഖലാ ടൂര്‍ണമെന്റില്‍ നിന്ന് നാലു ടീമുകള്‍ അഖിലേന്ത്യ അന്തര്‍സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടും. കരുത്തരായ കാലിക്കറ്റ്, കണ്ണൂര്‍, എം.ജി, കേരള സര്‍വകലാശാലകളാണ് കേരളത്തില്‍ നിന്നുള്ള ഫേവിറിറ്റുകള്‍. ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് കോതമംഗലം എം. എ കോളജ് ദക്ഷിണമേഖല ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്.

10നാണ് ഫൈനല്‍. 12 മുതല്‍ 16വരെയാണ് അഖിലേന്ത്യ അന്തര്‍സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പ്.