ആദ്യജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്്സ്; മൂന്നാം മല്‍സരത്തിൽ നേരിടാനുള്ളത് ബംഗൂളൂരുവിനെ

ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികള്‍ ബംഗളൂരു . ആദ്യജയം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്്സ് മൂന്നാം മല്‍സരത്തിനിറങ്ങുന്നത്. രാത്രി 7.30നാണ് മല്‍സരം.

ആദ്യ മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോല്‍വിയും രണ്ടാം മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് സമനിലയും വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് കരുത്തരായ ബെംഗളൂരുവിനെ നേരിടാന്‍ എത്തുന്നത്. മോഹന്‍ ബഗാനോട് പ്രതിരോധത്തിന്റെ പിഴവുകാരണമാണ് തോല്‍വിയെങ്കില്‍, നോര്‍ത്ത് ഈസ്റ്റിനോട് സമനിലവഴങ്ങാന്‍  കാരണം അവസരങ്ങള്‍ തുലച്ച മുന്നേറ്റനിരയാണ്. കരുത്തരായ ബംഗൂളൂരുവിനെതിരെ മൂന്നുപോയിന്റ് നേടണമെങ്കില്‍ കളത്തില്‍ ബ്ലാസ്റ്റേഴ്സിന് ഓള്‍റൗണ്ട് മികവ് പുറത്തെടുക്കേണ്ടതുണ്ട്. നോര്‍ത്ത് ഈസ്റ്റിനെ 4–2ന് തകര്‍ത്ത് തുടങ്ങിയ ബെംഗളൂരുവിന് രണ്ടാം മല്‍സരത്തില്‍ ഒഡീഷയോട് അടിതെറ്റി.

എട്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചുമല്‍സരങ്ങളിലും ബംഗളൂരുവിനായിരുന്നു വിജയം. ബ്ലാസ്റ്റേഴ്സ് രണ്ടുതവണ വിജയിച്ചപ്പോള്‍ ഒരു മല്‍സരം സമനിലയില്‍ അവസാനിച്ചു.