ഭൂതം, വർത്തമാനം, ഭാവി സങ്കൽപ്പം; ബ്ലാസറ്റേഴ്സിന് ഇക്കുറി മൂന്ന് കിറ്റുകൾ

കേരള ബ്ലാസ്റ്റേഴ്സ് ടീമിലുള്ളത് ആറ് മലയാളി താരങ്ങള്‍. ഇത്രതന്നെ മലയാളി താരങ്ങള്‍ ഇടംപിടിച്ച മറ്റൊരു ടീം കൂടിയുണ്ട്. കേരളത്തില്‍ നിന്ന് അങ്ങ് അകലെയാണെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഴുവന്‍ പ്രതീക്ഷയായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നിരയിലുള്ളത് ആറ് മലയാളികള്‍. മലയാളി ഗോള്‍കീപ്പര്‍ മിര്‍ഷാദ്, ഡിഫന്‍ഡര്‍മാരായ മസൂര്‍ ഷെരീഫ്, ജസ്റ്റിന്‍ ജോര്‍ജ്, ഇര്‍ഷാദ്, മധ്യനിരയില്‍ ഗനി അഹ്മ്മദ് നിഗം, മുന്നേറ്റത്തില്‍ വി പി സുഹൈര്‍. 

കാസര്‍കോട്ടുകാരനായ മിര്‍ഷാദിനും മലപ്പുറംകാരനായ ടി വി മുഹമ്മദ് ഇര്‍ഷാദിനും ഈസ്റ്റ് ബംഗാളിനായി കളിച്ചുപരിചയമുണ്ട്.  കോട്ടയംകാരന്‍ ജസ്റ്റിന്‍ ജോര്‍ജ് ഗോകുലം കേരളയില്‍ നിന്നാണ് ഐഎസ്എല്ലിലേയ്ക്കെത്തുന്നത്. മലപ്പുറം കാരന്‍ മസൂര്‍ ഷെരീഫ് കഴിഞ്ഞസീസണിലും നോര്‍ത്ത് ഈസ്റ്റിനായി പുറത്തെടുത്തത് തകര്‍പ്പന്‍ പ്രകടനം. ഇന്ത്യന്‍ ടീമിലേയ്ക്ക് വിളിയെത്തി. വിങ്ങര്‍ ഗനി മുഹമ്മദ് നിഗം കോഴിക്കോട്ടുകാരനാണ്. കൊല്‍ക്കത്ത ക്ലബ് മുഹമ്മദന്‍സില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കിയത്. വി പി സുഹൈര്‍ എന്ന പേര് മലയാളികള്‍ക്ക് ഇതിനോടകം സുപരിചിതമാണ്. 2020 മുതല്‍ സുഹൈര്‍ നോര്‍ത്ത് ഈസ്റ്റിലുണ്ട്.  കഴിഞ്ഞ സീസണില്‍ 18 മല്‍സരങ്ങള്‍ കളിച്ചു... മൂന്നുഗോളുകളും വലയിലാക്കി ഈ പാലക്കാട്ടുകാരന്‍.