ഫുട്ബോള്‍ കിരീടത്തിന്റെ 50 വർഷം; ആഘോഷത്തിനൊരുങ്ങി പറക്കുംഗോളി

ഫുട്ബോള്‍ കിരീടം ചൂടിയിട്ട് അന്‍പതു വര്‍ഷം തികയുന്നതിന്റെ ആഘോഷത്തിന് തയാറെടുക്കുകയാണ് േകരളത്തിന്റെ പറക്കുംഗോളി വിക്ടര്‍ മഞ്ഞില. കാലിക്കറ്റ് സര്‍വകലാശാല ആദ്യമായി അഖിലേന്ത്യ ഫുട്ബോള്‍ കിരീടം അന്‍പത് വര്‍ഷം മുമ്പ് ഉയര്‍ത്തുമ്പോള്‍ അന്ന് ക്യാപ്റ്റനായിരുന്നു വിക്ടര്‍ മഞ്ഞില. 

 1971 ഒക്ടോബര്‍ 19നായിരുന്നു തേഞ്ഞിപ്പലം മൈതാനത്ത് ദേശീയ സര്‍വകലാശാല ഫുട്ബോള്‍ മല്‍സരം. ഗുവാഹത്തി സര്‍വകലാശാലയുമായി മല്‍സരം സമനില പിടിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ കിരീടം കാലിക്കറ്റിന് കിട്ടി. അന്ന് ക്യാപ്റ്റനും ഗോളിയുമായിരുന്നു വിക്ടര്‍ മഞ്ഞില. പ്രതിരോധ നിരയില്‍ മികച്ച താരം ഡേവീസ് മേച്ചേരിയും. കാലിക്കറ്റ് സര്‍വകലാശാല ആദ്യമായി ദേശീയ കിരീടം ചൂടിയിട്ട് അന്‍പതു വര്‍ഷം തികയുന്നത് കാണാന്‍ കഴിഞ്ഞല്ലോയെന്ന സന്തോഷത്തിലാണ് ഇരുവരും.

അന്ന് കളിച്ചവരില്‍ നാലു പേര്‍ മാത്രമാണ് ജീവിതത്തില്‍ നിന്ന് വിടപറഞ്ഞത്. മറ്റുള്ളവര്‍ എല്ലാവരും ഒക്ടോബര്‍ 19ന് ഒന്നിച്ച് കൂടും.