ബീച്ച് വോളിബോളുമായി കെകെആർ; ഇടവേള ആഷോഘമാക്കി താരങ്ങൾ

മല്‍സരത്തിനിടെയിലെ ഇടവേളകള്‍ ആഘോഷമാക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങള്‍. മല്‍സരത്തിന്റെ പിരിമുറുക്കം ബീച്ച് വോളിബോള്‍ കളിച്ചാണ് കെ.കെ.ആര്‍ ടീം മറികടന്നത്.

ടീം സിലക്ഷന്‍ പൊതുവെ എല്ലാവര്‍ക്കും ഒരു തലവേദനയാണ്. പക്ഷേ ശുഭ്മാന്‍ ഗില്ലിനും നിതീഷ് റാണയ്ക്കും ഇതൊരു വിഷയമേ അല്ല. തുടരെ പോയിന്റുകള്‍ നേടി മുന്നേറി ടീം റാണ. അങ്ങനെയങ് വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും.

ഇരുവരും തുല്യപോയിന്റ് നേടിയതോടെ മല്‍സരം നിര്‍ണായകമായി. പോരാട്ടമങ്ങനെ കൊടുമ്പിരി കൊണ്ടിരിക്കെ പന്ത് വെള്ളത്തിലേക്ക്... പിന്നെ ഒന്നും നോക്കിയില്ല.. മല്‍സത്തെ അതിന്റെ വഴിക്ക് വിട്ട് താരങ്ങളും പിന്നാലെ ഇറങ്ങി.