വെള്ളത്തിലും സ്മാഷ് തീർത്ത് ‘സീസർ’; എടത്തനാട്ടുകരയിലെ ശ്വാനതാരം

കുട്ടികള്‍ക്കൊപ്പം വോളിബോള്‍ കളിക്കുന്ന സീസറെന്ന ശ്വാനതാരത്തെ പരിചയപ്പെടാം. തോട്ടിലെ വെളളത്തില്‍ ചാടിമറിഞ്ഞ് സ്മാഷ് തീര്‍ക്കുകയാണ് സീസര്‍. പാലക്കാട് മണ്ണാര്‍ക്കാട് എടത്തനാട്ടുകരയിലാണ് ലാബ്രഡോര്‍ നായയുടെ വോളിബോള്‍ കളി.

   എടത്തനാട്ടുകര യത്തീംഖാന മലയടിവാരത്തിന് താഴെ ഒരു കുഞ്ഞന്‍തോട്ടിലാണ് ഇൗ കുട്ടിക്കളി. കുട്ടികളോടൊപ്പം വെളളത്തില്‍ ചാടിമറിയുന്നത് സീസറെന്ന ഒന്നരവയസുകാരനായ ലാബ്രഡോര്‍ നായ. തോടിന് കുറകെ വലിച്ചുകെട്ടിയ വലയൊക്കെയുണ്ടെങ്കിലും സീസറങ്ങിനെ രണ്ടു കളത്തിലും ഒാടിയെത്തി സ്മാഷ് തീര്‍ക്കും.

പന്ത് ചിലപ്പോള്‍ ആര്‍ക്കും കൊടുക്കാെത കളിനിയമങ്ങള്‍ തെറ്റിക്കും.നല്ല രസികനായ വോളിബോള്‍ താരത്തെപ്പോലെ കൗതുകമാവുകയാണ് സീസര്‍. കായികതാരവും വിദ്യാര്‍ഥിയുമായ തോരക്കാട്ടില്‍ ടികെ മുബീനാണ് സീസറിന്റെ ഉടമ. ആരെയും ഉപദ്രവിക്കാത്തതിനാല്‍ കുട്ടികള്‍ക്കും കളിക്കൂട്ടുകാരെപ്പോലെയാണ് സീസര്‍.