ട്രാൻസ്ഫർ സീസണിൽ ടോപ് സ്‌കോറർ ആര്?; മെസ്സിയോ റൊണാൾഡോയോ...?

ഡേവിഡ് ബെക്കാം, പോൾസ് കോൾസ് ഇതിഹാസങ്ങളെല്ലാവരും ഒരുമിച്ച് കളിച്ചൊരു കാലമുണ്ടായിരുന്നു ഇംഗ്ലണ്ടിന്. പക്ഷെ അപ്പോൾ പോലും അവർക്ക് ലോക കിരീടം നേടാൻ സാധിച്ചിട്ടില്ല. അതിന് കാരണമായി പറയുന്നത് ക്ലബ് ഫുട്ബോളിൽ പല ജേഴ്സിയിൽ കളിക്കുന്ന താരങ്ങൾ ദേശീയ ടീമിൽ ഒരുമിച്ച് എത്തിയപ്പോഴും ഉള്ളിൻറെ ഉള്ളിൽ ഒരു മത്സരം ഉണ്ടായിരുന്നു എന്നതാണ്. അതാണ് ക്ലബ് ഫുട്ബോളിൻറെ ഒറു പ്രത്യേകത. ഫുട്ബോളിൽ ദേശീയ ടീമിനേക്കാൾ ആരാധകരൊക്കെയുള്ളത് ക്ലബ് ഫുട്ബോളിനും ക്ലബ് ഫുട്ബോൾ മത്സരങ്ങൾക്കുമാണ്.