കേരളത്തിന്റെ കായിക നയം മാറണം; സ്പോർട്സ് പാഠ്യപദ്ധതിയിൽ വേണം; മനസ് തുറന്ന് താരങ്ങൾ

കേരളത്തിന്‍റെ കായിക നയം പൊളിച്ചെഴുതേണ്ട സമയമായെന്ന് കായിക താരങ്ങൾ. സ്പോർട്സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഒളിംപ്യൻമാർ ഉൾപ്പെടുന്ന സംഘം ദേശീയ കായിക ദിനത്തിൽ ആവശ്യപ്പെടുന്നു.

ഒളിംപ്യൻ പി.ആർ.ശ്രീജേഷിൻ്റെയും ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിൻ്റെയും അഭിപ്രായത്തോട് ലോക അത് ലറ്റിക്സ് ചാംപ്യൻഷിപ്പിലെ മെഡൽ ജേതാവ് അഞ്ജു ബോബി ജോർജും യോജിക്കുന്നു. പിടി പീരിയഡുകളുടെ എണ്ണം കൂട്ടണമോയെന്ന് ചോദിച്ചാൽ പണ്ട് ക്ലാസിൽ നിന്ന് ഇറക്കിവിട്ട കഥ കൂടി അഞ്ജുവിന് പറയാനുണ്ട്.

പുതുതലമുറക്കാർക്കും കായിക നയം മാറ്റണമെന്നാണ് അഭിപ്രായം. ഇത്യൻ ബാസ്ക്കറ്റ് ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 18 കാരൻ പ്രണവ് പ്രിൻസും പിടി പീരിയഡുകൾ പ്രയോജനപ്പെടുത്തിയാണ് ദേശീയ ടീമിലെത്തിയത്. അടുത്ത തവണ ദേശീയ കായിക ദിനം ആചരിക്കും മുമ്പ് പുതിയ നയം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം