മൽസരത്തിൽ തോൽവി ഉറപ്പായി; എതിരാളിയുടെ ചെവി കടിച്ച് പറിക്കാൻ ശ്രമം; വിഡിയോ

ചിത്രം കടപ്പാട്; ഗൂഗിൾ

മൽസരമാകുമ്പോൾ ജയിക്കും തോൽക്കുമെന്നൊന്നും ഒളിംപ്യൻമാർക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ. പക്ഷേ തോൽവി ഉറപ്പായതിന്റെ നിരാശയിൽ ബോക്സിങ് താരം എതിരാളിയുടെ ചെവി കടിച്ച് പറിക്കാൻ ശ്രമിച്ചതായാണ് ജപ്പാനിൽ നിന്നുള്ള വാർത്ത. പുരുഷ ബോക്സിങ് ഹെവിവെയ്റ്റ് മൽസരത്തിനിടെയാണ് സംഭവം. ന്യൂസീലൻഡിന്റെ ഡേവിഡ് നൈകയുടെ ചെവിയിൽ കടിക്കാൻ എതിരാളിയായ മൊറോക്കോയുടെ യൂനസ് ബാലാ ശ്രമിച്ചെന്നാണ് പരാതി. 

മൽസരം മൂന്നാം റൗണ്ടിലെത്തിയതോടെയായിരുന്നു ബാലയുടെ ഈ കടി പ്രയോഗം. റഫറിയാവട്ടെ ഇത് കണ്ടതുമില്ല. ബാലയെ 5–0ത്തിന് പരാജയപ്പെടുത്തിയ ശേഷം നൈക തന്നെയാണ് അക്രമ വിവരം പുറത്ത് പറഞ്ഞത്. ബാലാ മൗത്ത് ഗാർഡ് ഉപയോഗിച്ചിരുന്നത് കൊണ്ട് നൈക വലിയ പരുക്കില്ലാതെ രക്ഷപെട്ടു.

മുൻപ് തനിക്ക് എതിരാളിയിൽ നിന്ന് നെഞ്ചിൽ കടി കിട്ടിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ നൈക ഇത് ഒളിംപിക്സാണെന്ന് ഓർമപ്പെടുത്തുകയും ചെയ്തു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ രാജ്യാന്തര ബോക്സിങ് ഫെഡറേഷൻ ബാലായെ സസ്പെൻഡ് ചെയ്തു. മ1997 ൽ അമേരിക്കയുടെ സുപ്രസിദ്ധ ബോക്സർ മൈക്ക് ടൈസനും എതിരാളിയുടെ ചെവി കടിച്ചുപറിച്ചിരുന്നു.