റയല്‍ മഡ്രിഡില്‍ സെര്‍ജിയോ റാമോസ് യുഗത്തിന് അവസാനം

റയല്‍ മഡ്രിഡില്‍ സെര്‍ജിയോ റാമോസ് യുഗത്തിന് അവസാനം . 16 വര്‍ഷം നീണ്ട  കരിയറിന് വിരാമമിട്ട്  റാമോസ് റയല്‍  വിട്ടു. 19ാം വയസില്‍ റയലിലെത്തിയ റാമോസ് 22 കിരീടനേട്ടങ്ങളില്‍ പങ്കാളിയായാണ്  പടിയിറങ്ങുന്നത്. വിഡിയോ റിപ്പോർട്ട് കാണാം. 

റൊണാള്‍ഡോയും  സിദാനും ബെക്കാമും റൗളും  അടങ്ങിയ റയല്‍ മഡ്രിഡ് ടീമിന്റെ പ്രതിരോധത്തിലേയ്ക്ക് ഒരു കൗമാരക്കാരന്‍ എത്തിയത് 2005ല്‍. അന്ന് റോബര്‍ട്ടോ കാര്‍ലോസിനൊപ്പം റയലിന്റെ പ്രതിരോധംകാത്ത 19കാരന്‍ ഇന്ന് ഇതിഹാസമായി സാന്റിയോഗോ ബെര്‍ണബ്യൂവിന്റെ പടികളിറങ്ങുന്നു. 671 മല്‍സരങ്ങള്‍, നാല് ചാംപ്യന്‍സ് ലീഗും അഞ്ച് ലാലീഗ കിരീടവും ഉള്‍പ്പടെ  22 കിരീടങ്ങള്‍, അത്്ലറ്റികോ മഡ്രിഡിനെതിരെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇഞ്ചുറി ടൈമില്‍ നേടിയ സമനില ഗോളടക്കം  101 ഗോളുകൾ.  

സെവ്വിയയുടെ അക്കാദമിയിലൂടെ കളിപഠിച്ച റാമോസിനായി ക്ലബ് അഞ്ചുവര്‍ഷത്തെ കരാര്‍ വാഗ്ദാനം ചെയ്ത് കാത്തിരിക്കുകയാണ് ടീം .   മാഞ്ചസ്റ്റര്‍ യുണൈറ്റഡും പിഎസ്ജിയുമാണ് റാമോസിനെ ടീമിലത്തിക്കാന്‍ ശ്രമിക്കുന്ന മറ്റ് വമ്പന്‍മാര്‍.