റയല്‍–ബാര്‍സ ആധിപത്യത്തിന് അവസാനം; അത്ലറ്റികോ മഡ്രിഡ് ലാ ലീഗ ചാംപ്യന്‍മാര്‍

അത്്ലറ്റികോ മഡ്രിഡ് ലാ ലീഗ ചാംപ്യന്‍മാര്‍.  നിര്‍ണായകമായ അവസാന മല്‍സരത്തില്‍ റയല്‍ വല്ലദോലിഡിനെ 2–1ന് തോല്‍പിച്ചു. ബാര്‍സയില്‍ നിന്ന് ഈസീസണില്‍ ടീമിലെത്തിയ ലൂയിസ് സുവാരസാണ് വിജയശില്‍പി. 

റയല്‍ മഡ്രിഡ് – ബാര്‍സിലോന ആധിപത്യത്തിന് അവസാനമിട്ട് ഏഴുവര്‍ഷത്തിന് ശേഷം  സ്പെയിന്‍ കീഴടക്കി അത്്ലറ്റികോ മഡ്രിഡ്. കിരീടപ്പോരാട്ടം പോലെ ത്രസിപ്പിച്ച അവസാന മല്‍സരത്തില്‍ 18ാം മിനിറ്റില്‍ സിമിയോണിയുടെ ടീം പിന്നില്‍. കിരീടപ്പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പം നിന്ന റയലും ഇതേസയമം വിയ്യാറയലിനെതിരെ ഗോള്‍വഴങ്ങി. 

എന്നാല്‍ രണ്ടാം പകുതിയില്‍ കണ്ടത് അത്്ലിറ്റോകോയുടെ അവിശ്വസനീയ തിരിച്ചുവരവ്. കൊറെയയുടെ ഗോളില്‍ സമനില പിടിച്ചു

മധുരപ്രതികാരം പോലെ അത്്്ലറ്റികോയുടെ വിജയഗോള്‍ നേടിയത് ബാര്‍സ കൈവിട്ട ലൂയിസ് സുവാരസ് 

അവാസന മൂന്നുമിനിറ്റില്‍ രണ്ടുഗോള്‍ തിരിച്ചടിച്ച് റയലും ജയിച്ചെങ്കിലും കിരീടം അയല്‍ക്കാര്‍ ഉറപ്പിച്ചിരുന്നു.  2014ന് ശേഷം അത്്ലറ്റികോയുടെ ആദ്യ കിരീടനേട്ടമാണ്.