11 ടീമുകളിലെ 15 പേർ; ഐഎസ്എല്ലിലെ ആ മലയാളിത്താരങ്ങൾ ഇവരൊക്കെ

ഇത്തവണത്തെ ഐഎസ്എല്‍ മലയാളി പ്രാതിനിധ്യം കൊണ്ട് കൂടിയാണ് ശ്രദ്ധേയമാകുന്നത്. 11 ടീമുകളിലായി 15 മലയാളികള്‍ ഇടംപിടിച്ചിട്ടുണ്ട്.   ഡിഫൻഡർ അബ്ദുൽ ഹക്കു, മധ്യനിര താരങ്ങളായ അർജുൻ ജയരാജ്, സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, പ്രശാന്ത് എന്നിവരാണ് മഞ്ഞപ്പടയിലെ 

ബെംഗളൂരു എഫ്സിയില്‍ മൂന്ന് പേര്‍. ആഷിഖ് കുരുണിയന്‍, ലിയോണ അഗസ്റ്റിന്‍, ഷാരോണ്‍..  നോര്‍ത്ത് ഈസ്റ്റിലും മൂന്ന് മലയാളികള്‍. മോഹൻ ബഗാനിൽ നിന്ന് എത്തിയ വി പി സുഹൈർ, ഇന്ത്യൻ നേവി താരമായിരുന്ന ബ്രിട്ടോ, ചെന്നൈ സിറ്റി വിട്ട് വന്ന മഷൂർ ഷരീഫ്.. മൂന്ന് പേര്‍ക്കും ഇത് ആദ്യഐഎസ്എല്‍. 

ഈസ്റ്റ്  ബംഗാളില്‍ ഗോള്‍കീപ്പര്‍ മിര്‍ഷാദ്, മുന്‍ ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത്, മുന്‍  ഗോകുലം താരം ഇര്‍ഷാദ് എന്നിവരാണ് ഇടംപിടിച്ചത്. ജംഷഡ്പൂരിലെ ഏക മലയാളി സാന്നിധ്യം ബ്ലാസ്റ്റേഴ്സ് വിട്ട ഗോള്‍ കീപ്പര്‍ ടി.പി.രഹ്‌നേഷ്.. ജോബി ജസ്റ്റിന്‍ മോഹന്‍ ബഗാനിലുണ്ടെങ്കിലും പരുക്ക് കാരണം സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവസാന സീസണ്‍ വരെ സ്ഥിര സാന്നിധ്യമായിരുന്നു മുഹമ്മദ് റാഫി, റിനോ ആന്റോ, അനസ് എടത്തൊടിക എന്നിവരൊന്നും ഇത്തവണ ലീഗിലില്ല.

അഞ്ചുപേരും കഴിഞ്ഞ സീസണിലും മഞ്ഞപ്പടയ്ക്കൊപ്പം ഉണ്ടായിരുന്നു.