തെരുവിൽ പട്ടിണിയായവർക്ക് സ്വന്തം ഭക്ഷണം നൽകി പൊലീസ്; അഭിനന്ദിച്ച് യുവ്‍രാജ്

കോവിഡ് കാലത്ത് തെരുവിൽ പട്ടിണിയിലായവർക്ക് സ്വന്തം ഭക്ഷണം നൽകിയ പോലീസുകാരെ അഭിനന്ദിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ്താരം യുവരാജ് സിങ്ങ്. ഡ്യൂട്ടിക്കിടെ കഴിക്കാനായി പോലീസുകാർ സൂക്ഷിച്ചുവെച്ച ഭക്ഷണമായിരുന്നു ഇത്. മഹാനൻമയെ വാഴ്ത്തി, ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചാണ് യുവരാജ് ഇവരെ പ്രശംസിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന വയോധികന് പോലീസുകാർ ഭക്ഷണം നൽകുന്നതാണ് 30 സെക്കൻഡുള്ള വീഡിയോയിലുള്ളത്. 

'ഈ പ്രതിസന്ധി ഘട്ടത്തിൽ ഇങ്ങനെയുള്ള മനുഷ്യത്വത്തിന്റെ മുഖം കാണാനായതിൽ ഒരുപാട് സന്തോഷമുണ്ട്. അവരുടെ ഈ നല്ല മനസിനെ ഞാൻ ബഹുമാനിക്കുന്നു.' യുവ്‍രാജ് വിഡിയോയ്ക്കൊപ്പം കുറിച്ചു.

കോവിഡ് പ്രതിരോധത്തന്റെ ഭാഗമായി ഷാഹിദ് അഫ്രീദി ഫൗണ്ടേഷനെ സഹായിച്ചതിന്റെ പേരിൽ യുവരാജ് ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. എന്നും ഇന്ത്യക്കാരൻ ആയിരിക്കുമെന്നും അതുപോലെ എപ്പോഴും മനുഷ്യത്വത്തിന് ഒപ്പമായിരിക്കുമെന്നുമായിരുന്നു വിമർശനങ്ങൾക്ക് യുവ്‍രാജ് നല്‍കിയ വിശദീകരണം.