ഐപിഎൽ കളിക്കേണ്ട സമയം; താരങ്ങൾ ഇപ്പോൾ എന്തുചെയ്യുന്നു?; ലോക്ഡൗൺ ചർച്ച

ഐപിഎൽ ഉണ്ടായിരുന്നെങ്കിൽ നാലാം കപ്പ് എങ്ങനെ അടിക്കും എന്നതിന്റെ ചർച്ചകളിൽ ആയിരിന്നെനെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും പേസർ ജസ്പ്രീത് ബുമ്രയും. മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ അടിച്ചു പൊളിക്കേണ്ടെ സമയം. എന്നാൽ ലോക്കഡോൺ വന്നതോടെ ഐപിഎൽ നീണ്ടു പോയി. ഇക്കൊല്ലം നടക്കുമോയെന്ന് പോലും ഉറപ്പില്ലാതായി. ഈ സമയം ഇവരൊക്കെ എന്ത് ചെയ്യുവായിരിക്കും? ഈ സംശയത്തിന് മറുപടിയുമായി രോഹിതും ബുമ്രയും എത്തി. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ഇരുവരും ലോക്‌ഡൗൺ കാലം ചർച്ച ചെയ്തത്. 

മുംബൈ നഗരത്തെ ഇത്ര വിജനമായി കണ്ടിട്ടില്ലെന്നാണ് ഹിറ്റ് മാൻ പറയുന്നത്. ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും രോഹിത് പറയുന്നു. വീട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും വീട്ടുജോലികളിൽ സഹായിക്കലാണ് തന്റെ മെയിൻ എന്നും രോഹിത് പറഞ്ഞു. എന്നാൽ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമിലാണ് താൻ കൂടുതൽ സമയം ചെലവിടുന്നത് എന്നാണ് ബുംറ. എല്ലാ പ്ലാറ്റുഫോമുകളും സബ്സ്ക്രൈബ് ചെയ്തു. അവധിക്കാലം പോലെ എല്ലാ വെബ് സീരിസും കണ്ടു തീർക്കണം. ഒപ്പം പൂന്തോട്ടം നനയ്ക്കാനും വീട് വൃത്തിയാക്കാനും അമ്മയെ സഹായിക്കുന്നു. 

മുംബൈയെ സംബന്ധിച്ച ഇക്കുറി ഐപിഎൽ വലിയ പ്രതീക്ഷ ഉള്ളതായിരുന്നെന്ന് ഇരുവരും പറഞ്ഞു. തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ടീം സെറ്റ് ആക്കിയ വർഷം ആയിരുന്നു. പക്ഷെ ചിലതൊന്നും നമ്മുടെ കയ്യിലല്ല എന്ന് പറഞ്ഞു വയ്ക്കുകയാണ് ഇവർ. ഒടുവിൽ ബുമ്രയോട് ഹിറ്മാന്റെ വക ഒരു ചോദ്യം. ഔട്ട് ഓഫ് സിലബസ്, എന്താണ് സൾട്ടൻ ഇബ്രഹ്‌മോവിച്ചിനെ ഇത്ര ഇഷ്ട്ടം എന്ന്? അതിന് ബുമ്ര പറഞ്ഞ മറുപടി ഇങ്ങനെ' അയാൾ ഏറെക്കുറെ എന്നെ പോലെയാണ്. കരിയറിൽ തുടക്കം ആരും അയാളെ അത്ര കാര്യമാക്കിയില്ല, എന്നെ പോലെ, വളരെ കഷ്ട്ടപ്പെട്ട് കരിയർ വളർത്തിയ ആളാണ് ഇബ്ര'.ലോക്‌ഡൗൺ കാലത്തു എല്ലവരും സുരക്ഷിതരായി വീട്ടിൽ തന്നെ ഇരിക്കൻ ആവശ്യപ്പെട്ടാണ് ഇരുവരും സംഭാഷണം അവസാനിപ്പിക്കുന്നത്.