ഐഎസ്എല്‍ അണ്ടര്‍ 19 നെക്സ്റ്റ് ജനറേഷന്‍ കപ്പ്; മലയാളി കരുത്തില്‍ ചെല്‍സി ചാംപ്യന്‍മാര്‍

ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി സഹകരിച്ചു  ഐഎസ്‌എൽ നടത്തിയ അണ്ടര്‍–14 നെക്സ്റ്റ് ജനറേഷന്‍ കപ്പില്‍ ചെല്‍സി ചാംപ്യന്‍മാർ. മലപ്പുറം സ്വദേശി സി.കെ റാഷിദ് നേടിയ ഗോളിൽ റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാംപ്സ് മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 14 ടീമിനെ തോൽപിച്ചു. ഇന്ത്യൻ സൂപ്പർ ലീഗും–ഇംഗ്ലീഷ് പ്രീമിയർ ലീഗും കൂടുതൽ മേഖലകളിൽ സഹകരിക്കാൻ കരാറിലെത്തി.

തോല്‍വിയറിയാതെ 15 പോയിന്റുമായാണ് ചെൽസി നെക്സ്റ്റ് ജനറേഷൻ കിരീടം ചൂടിയത്. ചാംപ്യൻഷിപ്പിലെ അവസാന മല്‍സരത്തിൽ മലയാളി കരുത്തിൽ റിലൈൻസ് ടീം മാഞ്ചെസ്റ്റെർ യുണൈറ്റഡ് ജൂനിയർ ടീമിനെ അട്ടിമറിച്ചു. 23 മിനിറ്റിലായിരുന്നു മലപ്പുറംകാരൻ റാഷിദിന്റെ വിജയഗോൾ.

ഇന്ത്യൻ സൂപ്പർ ലീഗും ഇംഗ്ലീഷ് പ്രീമിയർ ലീഗും കൂടുതൽ മേഖലകളിൽ സഹകരിക്കാൻ ധാരണയായി. ടീം മാനേജ്മെന്റ്, പരിശീലനം, സാങ്കേതിക വിദ്യ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പരസ്പരം കൈകോര്‍ക്കും..

റാഷിദിനെപ്പോലെയുള്ള യുവതാരങ്ങള്‍ക്ക് ലോകഫുട്ബോളിലേക്കുള്ള ചവിട്ടുപ്പടിയാകും ഐഎസ്എല്ലും ഇപിഎല്ലും തമ്മിലെത്തിയിരിക്കുന്ന പുതിയ കരാര്‍.