കൂടുതൽ കായിക മല്‍സരങ്ങള്‍ എത്തും; സംസ്ഥാനത്തിന് ഉറപ്പുമായി നരീന്ദര്‍ ബത്ര

സംസ്ഥാനത്തിന് കൂടുതല്‍ രാജ്യാന്തര കായിക മല്‍സരങ്ങള്‍ അനുവദിക്കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യന്‍ ഒളിപിംക്സ് അസോസിയേഷന്‍ പ്രസിഡന്‍് നരീന്ദര്‍ ബത്ര. വീണ്ടും ഒരു ദേശീയ ഗെയിംസിന് വേദിയാകാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും നരീന്ദര്‍ ബത്ര പറഞ്ഞു. വരുന്ന ഒളിംപിക്സില്‍ മെഡല്‍ വേട്ട രണ്ടക്കം കടത്താന്‍ ഒളിപിംക്സ് അസോസിയേഷന്‍ ലക്ഷ്യമിടുന്നു.   

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായ തിരുവനന്തപുരത്തെത്തിയ നരീന്ദര്‍ ബത്രക്ക് കായികതാരങ്ങളും ഒളിംപിക്സ് അസോസിയേഷനും ചേര്‍ന്ന് സ്വീകരണം നല്‍കി. സംസ്ഥാനത്തെ കായിക വികസനം നേരിട്ട് മനസിലാക്കുന്നതിനാണ് ഒളിപിംക്സ് അസോസിയേഷന്‍ പ്രസിഡന്‍് തലസ്ഥാനത്തെത്തിയത്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച ഒളിപിക്സ് ആസോസിയേഷന്‍ പ്രസിഡന്‍് കൂടുതല്‍ രാജ്യാന്തര മല്‍സരങ്ങള്‍  സംസ്ഥാനത്ത് എത്താനുള്ള സാധ്യത നരീന്ദര്‍ ബത്ര തള്ളിക്കളഞ്ഞില്ല

ഒളിംപിക്സില്‍ കൂടുതല്‍ മെഡല്‍ നേടിയെടുക്കാനുള്ള കായിക താരങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. കായിക രംഗത്ത് ഉന്നത നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്‍് വ്യക്തമാക്കി.