ബൗണ്ടറിലൈനിൽ നിന്ന് പറപറന്ന് സഞ്ജു; സാഹസിക ഫീൽഡിങ്: വിഡിയോ

ബേ ഒാവൽ ടി20യിൽ താരമായി സഞ്ജു സാംസൺ. ബാറ്റിങ്ങിൽ നിരാശനായെങ്കിലും ആ കുറവ് ഫിൽഡിങ്ങിൽ തീർക്കുകയായിരുന്നു സഞ്ജു. റോസ് ടെയ്​ലറുടെ സിക്സ് എന്നുറപ്പിച്ച ഷോട്ടാണ് ബൗണ്ടറിയിൽ നിന്ന് പറപറന്ന് സഞ്ജു കൈപ്പിടിയിലാക്കിയത്. പന്ത് ഉള്ളിലേക്ക് തട്ടിയിടാനും താരത്തിനായി. വെറും രണ്ട് റൺസ് മാത്രമാണ് കിവികൾക്ക്  ഇതോടെ നേടാനായത്.

ടി20യിൽ ബാറ്റ്സ് മാൻ എന്ന നിലയിൽ പരാജയമായിരുന്ന സഞ്ജുവിന് ഫിൽഡിങ്ങിൽ ഏറെ തിളങ്ങാനായി. സഞ്ജുവിന്‍റെ തന്ത്രപൂര്‍വമായ ത്രോയില്‍ ന്യൂസിലന്‍ഡ് താരം ടോം ബ്രൂസിനെ റണ്‍‌ഔട്ടാക്കിയത് കളിയിലെ മികച്ച ഒൗട്ടുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. രണ്ടാം മത്സരത്തിൽ ഒാപ്പണറുടെ റോളിൽ കളിച്ച സഞ്ജു രണ്ട് റൺസിന് പുറത്തായിരുന്നു. രോഹിത് ശർമയെ മാറ്റി സ‍്ജുവിനെ പരീക്ഷിച്ചെങ്കിലും താരത്തിന് ഫോം കിട്ടാത്തത് വിമർശനമുയർത്തുന്നുണ്ട്.