ഏകദിന ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകും: സൗരവ് ഗാംഗുലി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമെന്ന്  ബി. സി.സി ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. സഞ്ജു സാംസണ്‍ മികച്ച ക്രിക്കറ്ററാണെന്നും ഇനിയും ധാരാളം അവസരങ്ങള്‍ തേടിയെത്തുമെന്നും ഗാംഗുലി പറഞ്ഞു. കേരളം കൂടുതല്‍  രാജ്യാന്തര ക്രിക്കറ്റ് മാച്ചുകള്‍ക്ക് വേദിയാകും.  എല്ലാ സംസ്ഥാനങ്ങള്‍ക്കും ഊഴം അനുസരിച്ചാണ് മാച്ചുകള്‍ അനുവദിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. കെസിഎ ആസ്ഥാനം സന്ദര്‍േശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗരവ് ഗാംഗുലി